ഞങ്ങളുടെ കുട്ടികൾ ചാർട്ടേഡ് വിമാനത്തിൽ പോയാൽ മതി, ബി.സി.സി.ഐ ചെലവഴിച്ചത് കോടികൾ; ചില രാജ്യങ്ങളിലെ താരങ്ങൾക്ക് കിട്ടുന്ന ശമ്പളത്തേക്കാൾ ഇരട്ടി

വെസ്റ്റ് ഇൻഡീസിലെത്താൻ ടീം ഇന്ത്യക്ക് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്യാൻ ബിസിസിഐ ഏകദേശം 3. 5 കോടി രൂപ ചെലവഴിച്ചുവെന്ന് ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. കളിക്കാരെ വാണിജ്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനുപകരം, മാഞ്ചസ്റ്ററിൽ നിന്ന് പോർട്ട് ഓഫ് സ്പെയിനിലേക്ക് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്യാൻ ബിസിസിഐ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിന് 3.5 കോടി ചിലവായതായിട്ടാണ് റിപോർട്ടുകൾ പറയുന്നത്. ടീം ഇതിനകം ട്രിനിഡാഡിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പരമ്പരയിലെ ആദ്യ ഏകദിനം കളിക്കും.

രോഹിത് ശർമ്മയും വിരാട് കോലിയും ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. പരമ്പരയിൽ നിന്ന് കോലി ഇടവേള എടുത്തിരിക്കുകയാണ്. രോഹിത് കുടുംബത്തോടൊപ്പം ഒരു ചെറിയ അവധിക്കാലം ആഘോഷിക്കുന്നു. ടി20യിൽ മാത്രമേ ടീമിൽ ചേരൂ.

ജൂലൈ 29-ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ വീണ്ടും ചേരുന്നതിന് മുമ്പ് റിഷഭ് പന്തിനും ഒരു ചെറിയ അവധി ലഭിക്കും. ഋഷഭ് പന്തിനും രോഹിതിനും ജൂലൈ 27-നകം ടീമിലേക്ക് തിരികെ റിപ്പോർട്ട് ചെയ്യണം.

ഇന്ത്യയുടെ ഏകദിന ടീം; ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (WK), സഞ്ജു സാംസൺ (WK), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ശർദൂൽ. താക്കൂർ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

അഞ്ച് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, കെ എൽ രാഹുൽ (ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമായി), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ് (ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമായി), ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ