നമ്മുടെ പാടത്തെ പിള്ളേർ വിചാരിച്ചാൽ ഈ പാകിസ്ഥാൻ ടീമിനെ തോല്പിക്കാം; അതിദയനീയം അവസ്ഥ; ന്യുസിലാൻഡിനെതിരെ വീണ്ടും പരാജയം

ചാമ്പ്യൻസ് ട്രോഫിയിൽ പുറത്തായതിന്റെ നാണക്കേടിന് ശേഷം മികച്ച പ്രകടനം നടത്തി തിരിച്ച് വരവ് നടത്താനിരുന്ന പാകിസ്ഥാൻ ടീമിന്റെ അതിദയനീയ അവസ്ഥയിൽ നിരാശയോടെയാണ് ആരാധകർ. പാകിസ്താനെതിരായ രണ്ടാം ട്വന്റി 20യിലും ന്യൂസിലാൻഡ് അഞ്ച് വിക്കറ്റിന് വിജയിച്ചു.

മഴയെ തുടർന്ന് 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യം മറികടന്നു. മത്സരത്തിൽ വെടിക്കെട്ട് പ്രകടനം കൊണ്ട് പാകിസ്ഥാൻ ടീമിനെ പരാജയപെടുത്താൻ സഹായകരമായത് ടിം സീഫെര്‍ട്ടിന്റെ തകർപ്പൻ ഇന്നിങ്‌സാണ്. 22 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 45 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്.

പാകിസ്ഥാൻ ബോളറായ ഷഹീൻ അഫ്രിദിയുടെ ഓവറിൽ നാല് സിക്‌സറുകൾ പായിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കൂടാതെ ടീമിൽ ഫിൻ അലൻ 16 പന്തിൽ 38 റൺസും, മിച്ചൽ ഹേയ് 16 പന്തിൽ 21* റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

പാകിസ്താന് വേണ്ടി സല്‍മാന്‍ അഗ (46), ഷദാബ് ഖാന്‍ (26), ഷഹീന്‍ അഫ്രീദി 22* എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇതോടെ അഞ്ച് ടി 20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര 2 -0 ന് ന്യുസിലാൻഡ് ആണ് മുന്നിട്ട് നിൽക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ