സഞ്ജുവിനെ പുറത്താക്കാൻ എതിരാളികൾ ഹോംവർക്ക് ചെയ്യണ്ട കാര്യമില്ല, മണ്ടത്തരം താരമായിട്ട് ചെയ്യും അതാണ് ഇപ്പോഴുള്ള അവസ്ഥ; സഞ്ജുവിന്റെ കാര്യത്തിൽ ആരാധകർക്ക് ആശങ്ക

കിട്ടുന്ന അവസരങ്ങൾ മുതലെടുക്കുക, ഒരിക്കൽ സംഭവിച്ച തെറ്റിൽ നിന്ന് പാഠം പഠിക്കുക, അനുദിന ജീവിതത്തിലും കളിക്കളത്തിലും ഇതെല്ലാം ഒരു മനുഷ്യന് അല്ലെങ്കിൽ താരത്തിന് അത്യാവശ്യമാണ് ഈ കാര്യങ്ങൾ ചെയ്യണ്ടത് . ഇതൊക്കെ നന്നായി അറിയാം എന്നിട്ടും ഉഴപ്പ് കാണിക്കുക, വല്ലപ്പോഴും കിട്ടുന്ന അവസരങ്ങൾ തുലക്കുക എന്നിട്ട് മറ്റൊരു അവസരം വരുമെന്ന് ഓർത്ത് കാത്തിരിക്കുക, ഇന്ത്യൻ ടീമിലെ സഞ്ജു സാംസന്റെ അവസ്ഥ ഇത് പോലെ തന്നെയാണ്.

മറ്റ് പല താരങ്ങളെ അപേക്ഷിച്ച് സഞ്ജുവിന് കിട്ടുന്ന അവസരങ്ങൾ വളരെ കുറവാണ് എന്നത് സത്യം തന്നെയാണ്. പക്ഷേ നിലവിലെ ഇന്ത്യൻ ടീമിലെ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുപാട് യുവതാരങ്ങൾ അവസരം കാത്തിരിക്കുമ്പോൾ കൂടുതൽ അവസരങ്ങൾ തന്നാൽ മാത്രമേ ഞാൻ നല്ല പ്രകടനം കാഴ്ചവെച്ചു കാണിക്കൂ എന്നൊന്നും വാശി പിടിക്കാൻ പറ്റുന്ന സാഹചര്യം ഇപ്പൊൾ ഇല്ല. സഞ്ജു തിളങ്ങും വരെ അവസരം കൊടുക്കാം എന്ന് ഇന്ത്യൻ ടീമും ചിന്തിക്കില്ല.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ രണ്ട് ടി 20 പരമ്പരകളിലും സഞ്ജുവിന് അവസരമൊന്നും കിട്ടിയിരുന്നില്ല. പകരം വന്ന ജിതേഷ് ശർമ്മ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. അവസാന മത്സരത്തിൽ സഞ്ജുവിന് അവസരം കിട്ടിയപ്പോൾ ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചത് മികച്ച ഇന്നിങ്‌സാണ്. ജയ്‌സ്വാൾ, കോഹ്‌ലി, ശിവം ദുബൈ എന്നിവർ പുറത്തായ ശേഷം ഇന്ത്യ 21 / 3 എന്ന നിലയിൽ തകരുന്ന സമയത്താണ് സഞ്ജു എത്തുന്നത്. നായകൻ രോഹിതുമായി ചേർന്ന് മികച്ച ഇന്നിംഗ്സ് കളിക്കാനുള്ള അവസരം ആ സമയം സഞ്ജുവിന് മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. ക്രീസിൽ എത്തിയ ഉടൻ തന്നെ അനാവശ്യമായ പുൾ ഷോട്ടിന് ശ്രമിച്ച് താരം വിക്കറ്റ് വലിച്ചെറിഞ്ഞു. തൊട്ടുപിന്നലെ വന്ന റിങ്കു സിങ് ആകട്ടെ തുടക്കത്തിൽ ഒന്ന് പതുങ്ങിയെങ്കിലും അവസാനം കത്തിക്കയറി ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിക്കാൻ രോഹിത്തിനെ സഹായിച്ചു.

അദ്ദേഹത്തെ പുറത്താക്കാൻ കൂടുതൽ ഹോം വർക്കുകൾ ചെയ്യേണ്ടത് ഇല്ല, മണ്ടത്തരം അത് സഞ്ജുവായിട്ട് കാണിക്കും എന്നതാണ് ഇപ്പോഴുള്ള അവസ്ഥ. പെട്ടെന്ന് ക്രീസിൽ എത്തി തിരിച്ചുപോയിട്ട് ആവശ്യം ഉള്ള പോലെയാണ് സഞ്ജു വന്ന ഉടനെ ആവേശം കാണിക്കുന്നത്. ഇതുകൊണ്ടൊക്കെ ദോഷം സഞ്ജുവിന് മാത്രമാണ്. ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ച്വറി സഞ്ജുവിന് ഗുണം ചെയ്യേണ്ടതായിരുന്നു. പക്ഷെ സ്ഥിരത വളരെ അത്യാവശ്യമാണ്. അത് ഇല്ലാത്ത കാലത്തോളം യാതൊരു ഗുണവും കിട്ടില്ല.

സഞ്ജു സാംസൺ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരത്തെ മോഹിപ്പിക്കുക, ശേഷം അവസരം ഇല്ലെന്ന് പറഞ്ഞ് പറ്റിക്കുക ഇതൊക്കെ ഇന്ത്യൻ ടീം ഈ കാലങ്ങളിൽ ചെയ്തിട്ടുണ്ട്. ഇന്ത്യൻ മാനേജമെൻ്റ് സമീപകാലത്ത് ഏറ്റവും ആഹ്ലാദം കണ്ടെത്തുന്ന കാര്യങ്ങളിൽ ഒന്നായിരുന്നു അയാളെ പറ്റിക്കുന്നത്. വല്ലപ്പോഴുമാണ് അയാൾക്ക് മാനേജ്മെന്റ്അവസരം നൽകുന്നത് എന്നുള്ള സത്യം അറിയാവുന്ന ആരാധകർ അയാൾക്കായി ബിസിസിഐ പേജുകളിൽ വാദിക്കുന്നുണ്ട്. അവരെ കൂടിയാണ് സഞ്ജു നിരാശപെടുന്നത്…

Latest Stories

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ

'സിപിഎമ്മിൽ പീഡനക്കേസ് പ്രതി എംഎൽഎ ആയി തുടരുന്നു, ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരമെന്ന് വിഡി സതീശൻ

Asia Cup 2025: “ദോനോ അപ്‌നെ ഹേ”, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹാരിസ് റൗഫ്

നസ്‌ലിൻ കമൽഹാസൻ ചിത്രത്തിലേതുപോലെ, നിഷ്‌കളങ്കനാണ്, എന്നാൽ നല്ല കള്ളനും; പ്രശംസിച്ച് പ്രിയദർശൻ