2024 തുടങ്ങിയിട്ട് 18 ദിവസം അല്ലെ ആയുള്ളൂ, അതിനിടയിലിട്ടത് രണ്ട് തകർപ്പൻ റെക്കോഡുകൾ; ഇന്ത്യയെ മറികടന്ന് ഇനി ഇതൊക്കെ സ്വന്തമാക്കാൻ ബാക്കി ടീമുകൾ വിയർക്കും

ഒരു പുതിയ വര്ഷം തുടങ്ങി ആകെ 18 ദിവസം പിന്നിടുന്നു. അതിനിടയിൽ ഇന്ത്യ ഇട്ടത് രണ്ട് ടീം റെക്കോഡുകളാണ്. ഒന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് മത്സരത്തിൽ ഭാഗമായ റെക്കോഡും മറ്റൊന്ന് ഇന്നലെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സമയം നീണ്ടുപോയി ടി 20 മത്സരത്തിന്റെ ഭാഗമായ റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച്ച ആയിരുന്നു ഇന്ത്യ സൗത്താഫ്രിക്ക ടെസ്റ്റ് മത്സരം രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ അവസാനിച്ചത്. അന്ന് പേസ് ബോളര്മാരുടെ പറുദീസ ആണെങ്കിൽ ഇന്നലെ ടി 20 മത്സരം നടന്നത് ബാറ്ററുമാരുടെ പറുദീസ ആയിരുന്ന വിക്കറ്റിലാണ്. അതിനാൽ തന്നെ രണ്ട് ടീമുകളും അടിച്ചുപറത്തുന്ന കാഴ്ചയാണ് കണ്ടത്. അതിനാൽ തന്നെ മത്സരം സമനിലയിൽ അവസാനിക്കുകയും രണ്ട് സൂപ്പർ ഓവർ കണ്ട പോരാട്ടത്തിന് ഒടുവിൽ ഇന്ത്യ ജയിച്ചുകയറുകയും ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാൻ നേടിയത് 16 റൺസാണ്. മറുപടിയായി ഇന്ത്യയുടെ സൂപ്പർ ഓവർ പോരാട്ടവും 16 റൺസിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു.

രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത് 11 റൺസ് മാത്രം. അഞ്ച് പന്തുകൾക്കുള്ളിൽ സൂപ്പർ ഓവറിലെ രണ്ട് വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ 12 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും വെറും മൂന്ന് പന്തുകൾക്കുള്ളിൽ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.

Latest Stories

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം