സുന്ദറിന് ഒരു ഒരു ഓവർ, ജൂറലിനെ എട്ടാം നമ്പറിൽ ഇറക്കുന്നു; ഇതൊക്കെ എന്ത് ബുദ്ധിയാണ്; തോൽവിക്ക് പിന്നാലെ വിമർശനവുമായി ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നാല് സ്പിന്നർമാരെയാണ് ഇന്ത്യ ഇറക്കുന്നത്. മറുവശത്ത്, ഇംഗ്ലണ്ട് ആകട്ടെ മൂന്ന് പേസ് ബോളർമാർ എന്ന രീതിയിലാണ് കളിക്കുന്നത്. ഇന്ത്യൻ ടീം മാനേജ്‌മെൻ്റിൻ്റെ ഈ തീരുമാനം നിരവധി മുൻ കളിക്കാരെ അമ്പരപ്പിച്ചു, പ്ലേയിംഗ് ഇലവനിൽ മറ്റൊരു പേസർ ആവശ്യമാണെന്ന് അവർ ആദ്യ മത്സരം മുതലേ പറയുന്ന കാര്യവുമാണ്. സ്പിൻ ഓപ്ഷൻ വാഷിംഗ്‌ടൺ സുന്ദറിന് ഒരു ഓവർ മാത്രമാണ് ഇന്ത്യ നൽകുന്നതും. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ കാര്യമായ സംഭാവന ഒന്നും തന്നെ താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും ഇല്ല.

ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ചാൽ തന്നെ ഇന്ത്യയുടെ ഈ തന്ത്രം തിരിച്ചടിച്ചില്ലെങ്കിലും ഇന്നലെ കാര്യങ്ങൾ മാറി മറിഞ്ഞു. മൂനാം മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് സംഭവിച്ച പിഴവുകളെക്കുറിച്ച് ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ: “തോൽക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കും. ടീമിൻ്റെ തിരഞ്ഞെടുപ്പ് സംശയാസ്പദമാണ്. നിങ്ങൾ നാല് സ്പിന്നർമാരെ കളിക്കുന്നു. വാഷിംഗ്ടൺ സുന്ദറിന് മൂന്നാം ഗെയിമിൽ ഒരു ഓവർ നൽകി, ബാറ്റിംഗിൽ അദ്ദേഹം ഒന്നും ചെയ്തില്ല. ബൗളിംഗിനെക്കുറിച്ച് ചിന്തിക്കാതെ നിങ്ങൾ ബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൽ ഫയർ പവർ ചേർക്കുന്നു. ശിവം ദുബെയും ടീമിനൊപ്പമുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ ലഭ്യമാണ്, ”അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ പ്രോപ്പർ ബാറ്റ്‌സ്മാനായ ദ്രുവ് ജുറലിനെ എട്ടാം നമ്പറിൽ മാത്രം ഇറക്കാനുള്ള തന്ത്രത്തെയും അദ്ദേഹം കുറ്റപ്പെടുത്തി: “ധ്രുവ് ജുറൽ ഒരു മികച്ച ബാറ്ററാണ്, നിങ്ങൾക്ക് അദ്ദേഹത്തെ എട്ടാം സ്ഥാനത്ത് കളിക്കാൻ കഴിയില്ല. ലോവർ ഓർഡറിൽ ബാറ്റ് ചെയ്യണമെങ്കിൽ അദ്ദേഹത്തിന് പകരം ഒരു പേസറെ തിരഞ്ഞെടുക്കാമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്വം ഇല്ലാത്ത സമീപനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായ പ്രധാന സംഭവം. സഞ്ജു സാംസണും സൂര്യകുമാർ യാദവും അടക്കമുള്ള താരങ്ങൾ ആണ് വിമർശനം കൂടുതലായി കേൾക്കുന്നത്.

Latest Stories

തത്സുകിയുടെ ഒരൊറ്റ പ്രവചനം; ജപ്പാന് നഷ്ടമായത് 30,000 കോടി, സുനാമി പ്രവചനത്തിൽ തകർന്ന് ടൂറിസം മേഖല

'മെഡിക്കൽ കോളേജ് കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ? ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ'; വി എൻ വാസവൻ

ബുംറയ്ക്കൊപ്പം ഇന്ത്യൻ ഡഗൗട്ടിൽ ഒരു അപരിചിത!!, ആ സുന്ദരി ആരെന്ന് തലപുകച്ച് ആരാധകർ, ഇതാ ഉത്തരം

ട്വന്റി 20 ഇന്നാണ് ഇറങ്ങിയതെങ്കിൽ 150 കോടി കലക്ഷൻ നേടുമായിരുന്നു. അന്ന് സംഭവിച്ചത് പറഞ്ഞ് ദിലീപ്, വലിയ ചിത്രം എടുക്കുമ്പോഴുളള ബുദ്ധിമുട്ടിനെ കുറിച്ച് താരം

ശരിക്കുമുള്ള ക്രിക്കറ്റ് നീ കളിക്കാൻ പോകുന്നതേയുള്ളു മോനേ...: 14 കാരൻ താരത്തിന് മുന്നറിയിപ്പുമായി ശിഖർ ധവാൻ

വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു; മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കി

'കൊവിഡ് രോഗികളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളെ മരണത്തിന്റെ വ്യാപാരികളാക്കിയവരാണ് സിപിഐഎമ്മും ദേശാഭിമാനിയും, അനാസ്ഥ തുറന്ന് കാണിക്കും'; തുറന്നടിച്ച് വി ഡി സതീശൻ

വീണയെ വീഴ്ത്താന്‍ തത്രപ്പെടുന്ന മാധ്യമങ്ങള്‍

പൂക്കി റോളല്ല, ഇനി അൽപം സീരിയസ്, തോക്കും പിടിച്ച് പുതിയ ലുക്കിൽ നസ്ലൻ, എത്തുന്നത് ഈ സൂപ്പർതാര ചിത്രത്തിൽ

IND VS ENG: ''അവസരത്തിനായി കാത്തിരിക്കുന്ന ഒരു കുതിര''; ഗില്ലിനോ പന്തിനോ അല്ല, തന്റെ ആറ് വിക്കറ്റ് നേട്ടത്തിന് മറ്റൊരു താരത്തിന് ക്രെഡിറ്റ് സമ്മാനിച്ച് സിറാജ്