ഇന്ത്യയുടെ ഭാവി ഇതിഹാസമാകാൻ പോകുന്നതിൽ ഒരാൾ സഞ്ജു സാംസൺ ആണ്, മറ്റൊരാൾ ആ താരവും: സൂര്യ കുമാർ യാദവ്

ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരമാണ് സൂര്യ കുമാർ യാദവ്. ഇന്ത്യൻ ടീമിലേക്ക് വൈകിയെത്തി ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറിയ താരമാണ് അദ്ദേഹം. ബാറ്റിംഗിൽ മാത്രമല്ല ക്യാപ്റ്റൻസിയിലും സൂര്യ മിന്നിക്കുകയാണ്. എന്നാൽ കുറച്ച് മത്സരങ്ങളായി സൂര്യ ഇപ്പോൾ മോശം ഫോമിലാണ് ഉള്ളത്. താരം രാജകീയമായി തന്നെ തിരിച്ച് വരും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

കളിക്കളത്തിൽ സൂര്യ കുമാറും, മലയാളി താരമായ സഞ്ജു സാംസണും തമ്മിലുള്ള സൗഹൃദം കാണാൻ എന്നും ക്രിക്കറ്റ് ആരാധകർക്ക് ഹരമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി ഇതിഹാസങ്ങൾ ആരൊക്കെയാണ് എന്ന് താരത്തിനോട് ചോദിച്ചിരുന്നു. അതിനു രസകരമായ മറുപടി ആണ് സൂര്യ കുമാർ നൽകിയത്.

സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” തിരഞ്ഞെടുക്കാന്‍ പ്രയാസമുള്ള ചോദ്യമാണിത്. ഇത്തരമൊരു തിരഞ്ഞെടുക്കല്‍ വലിയ തലവേദനയാണ്. എന്നാല്‍ തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവരാണ് അടുത്ത സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ളവര്‍. മൂന്നാമതൊരാളെ തിരഞ്ഞെടുക്കാന്‍ എന്നോട് പറയരുത്. അഭിഷേക് ശര്‍മ, റിങ്കു സിങ്, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ തുടങ്ങിയവരെല്ലാം മികച്ചവരാണ്. ഇവര്‍ക്കെല്ലാം ടി20യിലെ അടുത്ത സൂപ്പര്‍ താരങ്ങളായി മാറാന്‍ കെല്‍പ്പുണ്ട്” സൂര്യ കുമാർ യാദവ് പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ