ഒരേ ഒരു രാജാവ്, ഒരേ ഒരു ബുംറ; ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ജസ്പ്രീത് ബുംറയ്ക്ക്

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോളർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ജസ്പ്രീത് ബുംറ. ക്രിക്കറ്റിൽ ഏത് ബോളറെയാണ് നേരിടുന്നതിൽ പ്രയാസകരം എന്ന് ചോദിച്ചാൽ എല്ലാവരും ബുംറയെ തിരഞ്ഞെടുക്കും. അത്രമേൽ പ്രഹരം ഏല്പിക്കാൻ കെല്പുള്ളവനാണ് ആ ഇതിഹാസം. പണ്ട് ബോളർമാരുടെ യുഗത്തിലേക്ക് ദൈവം സച്ചിൻ ടെണ്ടുൽക്കറെ അയച്ചു, കാലം മാറിയപ്പോൾ ബാറ്റ്‌സ്മാൻമാരുടെ യുഗത്തിലേക്ക് ദൈവം ജസ്പ്രീത് ബുംറയെ അയച്ചിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ എന്ന ഇതിഹാസം ഇനി ചെയ്യാനായും തെളിയിക്കാനാണ് ഒന്നും തന്നെയില്ല. ഇപ്പോഴിതാ താരത്തിന് അർഹതപ്പെട്ട പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ്. ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ജസ്പ്രീത് ബുംറ സ്വന്തമാക്കി. 2024 കലണ്ടർ വർഷത്തിൽ 14.92 ശരാശരിയിൽ 71 വിക്കറ്റുകളാണ്‌ താരം നേടിയത്.

കൂടാതെ മറ്റു പ്രധാന പുരസ്കാരങ്ങളായ ഐസിസി ടി 20 ക്രിക്കറ്റർ ആയി ഇന്ത്യൻ താരം അർശ്ദീപ് സിങ്ങിനെയും, ഐസിസി വിമൻസ് ഓഡിഐ ക്രിക്കറ്ററായി സ്‌മൃതി മന്ദനയെയും തിരഞ്ഞെടുത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം