Ipl

തടിയനെന്ന് വിളിച്ചു കളിയാക്കിയവർ ഇന്ന് അഭിനന്ദിക്കുന്നു, ധോണിയാണ് ഹീറോ

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് അത്ര സുഖമുള്ള സീസണിലൂടെ അല്ല കടന്നുപോകുന്നത്. പ്ലേ ഓഫിലെത്തണം എങ്കിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയിക്കുകയും മറ്റ് ടീമുകളുടെ ഫലങ്ങൾ അനുകൂലമാവുകയും വേണം. അങ്ങനെയുള്ള ചെന്നൈക്ക് എടുത്തുപറയാൻ ഉള്ളത് ചില വ്യക്തിഗത പ്രകടനങ്ങളാണ് അതിലൊന്നാണ് ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണയാണു അതിലൊന്ന്.

മെഗാ താരലേലത്തിൽ 70 ലക്ഷം രൂപയ്ക്കു ചെന്നൈ ടീമിലെടുത്ത തീക്ഷണ 8 കളിയിൽ ഇതുവരെ 12 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. ഇപ്പോഴിത് ഒരു കാലത്ത് 117 കിലോയായിരുന്നു ശരീര ഭാരമെന്നും, ഫിറ്റ്നെസ്സ് പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നെന്നും തീക്ഷണ വെളിപ്പെടുത്തുന്ന വിഡിയോ ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ വൈറൽ ആയിരിക്കുകയാണ്.”

‘അണ്ടർ 19 കാലഘട്ടത്തിൽ 117 കിലോയായിരുന്നു എന്റെ ശരീരഭാരം. അതുകൊണ്ടുതന്നെ യോയോ ടെസ്റ്റിനു മുൻപു ശരീരഭാരം കുറയ്ക്കാൻ ഞാൻ ഏറെ പണിപ്പെട്ടിരുന്നു. 2020ൽ ഫിറ്റ്നെസ്സ് നിലവാരത്തിനു അനുയോജ്യമാം വിധം ഞാൻ ശരീരഭാരം കുറച്ചെടുത്തു. കൂടുതൽ വ്യായാമ മുറകളിൽ ഏർപ്പെട്ടു. അതിനുശേഷം അജന്ത മെൻഡിസുമായിട്ടും പിന്നീട് ധോണിയുമായിട്ടും സംസാരിക്കാൻ ഭാഗ്യമുണ്ടായി.”

“കഴിഞ്ഞ സീസണിൽ നെറ്റ് ബോളറായി ചെന്നൈയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർ എന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും കരുതിയില്ല. 2017–18 കാലഘട്ടത്തിൽ‌ അണ്ടർ 19 സ്ക്വാഡിൽ ഉൾപെട്ടിരുന്നെങ്കിലും ഫിറ്റ്നെസ്സ് പരിശോധനകളിൽ പരാജയപ്പെടുന്നതിനാൽ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. 2019ൽ 10 കളികളിൽ ഞാൻ വാട്ടർ ബോയ് ആയിരുന്നു. ഫിറ്റ്നെസ്സ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ, വീണ്ടും സഹതാരങ്ങൾക്കു വെള്ളം എത്തിക്കുന്ന ദൗത്യമാകും എനിക്കെന്നു മനസ്സിലായതോടെയാണ് കടുത്ത വ്യായാമങ്ങളിൽ ഏർപ്പെട്ടത്. അങ്ങനെ, 2022ൽ ഞാൻ ഇവിടംവരെയെത്തി.”

“ധോണിയെ ഒരുപാട് ഇഷ്ടമാണ് എനിക്ക്. വിശ്വസനീയമായ രീതിയിലാണ് ഇവിടെ കാര്യങ്ങൾ. ഇന്നലെ ധോണിക്കൊപ്പം ഞാൻ ടേബിൾ ടെന്നിസ് കളിച്ചു. ധോണിക്കൊപ്പം കളിക്കുക എന്നതും ധോണിക്കു കീഴിൽ കളിക്കുക എന്നതും ഞങ്ങളുടെ ലക്ഷ്യമായി മാറിയിരിക്കുന്നു. ക്രിക്കറ്റിലാകട്ടെ, ഫുട്ബോളിലാകട്ടെ, ടേബിൾ ടെന്നിസിലാകട്ടെ, എല്ലാത്തിലും ധോണിക്കു വൈദഗ്ധ്യമുണ്ട്. ധോണിക്ക് എന്തും ചെയ്യാൻ സാധിക്കുമെന്നാണ് എന്റെ പക്ഷം. ചെന്നൈയ്ക്കായി കളിക്കാൻ സാധിച്ചത് എന്റെ സ്വപ്ന സാഫല്യമായി കരുതുന്നു.”

എന്തായാലൂം 117 കിലോയിൽ നിന്നും ഇപ്പോൾ ഉള്ള നിലയിലേക്ക് ശരീരമെത്തിക്കാൻ താരം അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥ എല്ലാവർക്കും ഒരു പാഠമാണ്. വിചാരിച്ചാൽ എന്തും നടക്കും എന്നതിന് തെളിവാണ് തീക്ഷണയുടെ കഥ.

Latest Stories

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്ന് പ്രോസിക്യൂഷന്‍; വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ല; 'കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയ വിധി നിരാശാജനകം'

'ശിക്ഷ കുറഞ്ഞുപോയി, അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല'; സംവിധായകൻ കമൽ

'ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപ വില, മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ'; നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ നിരാശയെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; വിധിപ്പകർപ്പ് വായിച്ച് കഴിഞ്ഞ് തുടർ നടപടിയെന്ന് മന്ത്രി പി രാജീവ്, സർക്കാർ അപ്പീൽ നൽകും

പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി; അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും കോടതി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

ചരിത്രക്കുതിപ്പിൽ സ്വർണവില; പവന് 98,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് ഡിജിസി

'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം