PBKS VS KKR: എടാ ചെക്കാ, മര്യാദക്ക് കളിച്ചില്ലേൽ സ്റ്റമ്പ് ഊരി ഞാൻ തലയ്ക്കടിക്കും; ഗ്ലെൻ മാക്സ്വെലിനു നേരെ വൻ ആരാധകരോഷം

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റൺസ് വിജയലക്ഷ്യം. പഞ്ചാബിനായി യുവ താരങ്ങളായ പ്രബസിമ്രാന് സിങ് (83) പ്രിയൻഷ് ആര്യ (69) എന്നിവരുടെ ബലത്തിലാണ് ടീം 200 കടന്നത്. ആദ്യ പകുതിയിലെ പ്രധാന ഹൈലൈറ്റ് എന്ന് പറയുന്നത് പ്രബസിമ്രാന്റെ ബാറ്റിംഗ് പ്രകടനമാണ്.

തുടക്കത്തിൽ പതിഞ്ഞ താളത്തിലാണ് പ്രഭ്സിമ്രാൻ ബാറ്റ് ചെയ്തത്. ആദ്യ 32 പന്തിൽ 34 റൺസ് മാത്രമാണ് താരം നേടിയത്. പിന്നാലെ ​ഗിയർ മാറ്റിയ പ്രഭ്സിമ്രാൻ അടുത്ത 17 പന്തിൽ 49 റൺസെടുത്തു. താരത്തിന് വേണ്ട മികച്ച പിന്തുണ നൽകാൻ പ്രിയൻഷ് ആര്യയ്ക്കും സാധിച്ചു. എന്നാൽ ആരാധകരെ വീണ്ടും നിരാശരാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ.

8 പന്തിൽ ഒരു ബൗണ്ടറി അടക്കം 7 റൺസ് നേടി താരം വീണ്ടും ഫ്ലോപ്പായി. ഇത്തവണ മികച്ച സ്ക്വാഡായിട്ട് ഇറങ്ങിയ പഞ്ചാബിന്റെ പ്രധാന തലവേദനയായ താരം അത് മാക്സ്‌വെല്ലാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. താരത്തിനെ പുറത്താക്കണം എന്ന് തരത്തിലും ആവശ്യങ്ങൾ ഉയരുന്നുണ്ട്.

ആർസിബിയിൽ നിന്ന് ഇറങ്ങി പഞ്ചാബ് കിങ്സിൽ എത്തിയപ്പോൾ പണ്ടത്തെ തകർപ്പൻ പ്രകടനങ്ങളാണ് താരത്തിന്റെ ഭാഗത്ത് നിന്ന് ആരാധകർ പ്രതീക്ഷിച്ചത്. അടുത്ത മത്സരം മുതൽ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ