മാര്‍ക്കസ് റാഷ്‌ഫോഡിന്റെ ആഘോഷരീതി അനുകരിച്ചതിന് പിന്നിലെന്ത്?; വെളിപ്പെടുത്തി ബുംറ

ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ വിക്കറ്റ് നേട്ടത്തിന് ശേഷം ഇഷ്ടതാരത്തിന്റെ ആഘോഷരീതി അനുകരിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനായ ബുംറ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോഡിന്റെ ഗോളാഘോഷമാണ് ലോകകപ്പ് മല്‍സരത്തിനിടെ അനുകരിച്ചത്. ഇപ്പോഴിതാ ഈ ആഘോഷരീതി അനുകരിച്ചതിന് പിന്നില്‍ എന്തെങ്കിലും പ്രത്യേക കാര്യമുണ്ടോ എന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് ബുംറ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്റ്റാര്‍ ഫുട്‌ബോള്‍ താരത്തിന്റെ ആഘോഷം അനുകരിച്ചതിനെക്കുറിച്ച് ബുംറയോട് ചോദിച്ചപ്പോള്‍, ആഘോഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രത്യേകിച്ച് കാരണമൊന്നുമില്ല, എനിക്ക് അങ്ങനെ തോന്നി, അതിനാല്‍ ഞാന്‍ അത് ചെയ്തു’ മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിനിടെ ബുംറ പറഞ്ഞു.

അഫ്ഗാന്‍ ഓപ്പണര്‍ ഇബ്രാഹിം സര്‍ദാനെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ബുംറയുടെ ഈ ആഘോഷം. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചപവെച്ച ബുംറ 10 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്.

പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ഫുട്‌ബോളിനോട് ഏറെ താത്പര്യമുള്ളവരാണ്. ജസ്പ്രീത് ബുംറ മാര്‍ക്കസ് റാഷ്‌ഫോഡിന്റെ ആഘോഷം അനുകരിച്ചതില്‍നിന്നും അത് വ്യക്തമാണ്. പ്രത്യേകിച്ചും, ക്ലബ് ലെവല്‍ ഫുട്‌ബോളിന്റെ കാര്യം വരുമ്പോള്‍, രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും പോലുള്ള പ്രശസ്തരായ നിരവധി താരങ്ങള്‍ ഫുട്ബോളിനോടുള്ള ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തോട്് ബുംറ തന്റെ സ്‌നേഹവും ആരാധനയും പ്രകടിപ്പിച്ചപ്പോള്‍ അതിശയിക്കാനില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ