ഏകദിന ലോകകപ്പ്: ഇന്ത്യയിലെ പ്രധാന വെല്ലുവിളി എന്തെന്ന് പറഞ്ഞ് ഷദാബ് ഖാന്‍

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് എത്തുമ്പോള്‍ പാകിസ്ഥാന് മുന്നിലുള്ള പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടി പാക് സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. 11 വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കളിക്കാനെത്തുന്നതെങ്കിലും അനുഭവസമ്പത്ത് കുറവാണ് എന്നതിനേക്കാള്‍ ഇന്ത്യയിലെ ആരാധകരെ നേരിടുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഷദാബ് ഖാന്‍ പറഞ്ഞു.

സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു ടീമിന്റെയും സ്വപ്നമാണ്. ഇന്ത്യയില്‍ ലോകകപ്പ് കളിക്കുമ്പോള്‍ ആരാധക പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇത് മനസിലാക്കി മാനസികമായി ശക്തരായിരിക്കാനാണ് ശ്രമിക്കേണ്ടത്. പാക് താരങ്ങളെല്ലാം മാനസികമായി ശക്തരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ മികച്ചൊരു ടൂര്‍ണമെന്റാണ് പ്രതീക്ഷിക്കുന്നത്- ഷദാബ് ഖാന്‍ പറഞ്ഞു.

ഒക്ടോബര്‍ 5നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. അവസാന ലോകകപ്പ് ഫൈനലിനെ ഓര്‍മ്മപ്പെടുത്തി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 14 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക് പോരാട്ടം.

അതേസമയം, ടൂര്‍ണമെന്റിനുള്ള തങ്ങളുടെ സ്‌ക്വാഡിനെ പാകിസ്ഥാന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ബാബര്‍ അസമിനെ നായകനാക്കി 17 അംഗ സ്‌ക്വാഡിനെയാണ് പുതിയ ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് പ്രഖ്യാപിച്ചത്.

അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ് എന്നിവരാണ് സ്‌ക്വാഡിലുള്ള സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍. മധ്യനിര ബാറ്റര്‍മാരായി നായകന്‍ ബാബര്‍ അസമിന് പുറമെ സല്‍മാന്‍ അലി അഗ, ഇഫ്തീഖര്‍ അഹമ്മദ്, തയ്യബ് താഹിര്‍, സൗദ് ഷക്കീല്‍(അഫ്ഗാന്‍ പരമ്പരയില്‍ മാത്രം) എന്നിവരാണുള്ളത്. മുഹമ്മദ് റിസ്വാനും മുഹമ്മദ് ഹാരിസുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.

വൈസ് ക്യാപ്റ്റന്‍ കൂടിയായ ഷദാബ് ഖാന് പുറമെ മുഹമ്മദ് നവാസും ഉസാമ മിറുമാണ് സ്പിന്നര്‍മാര്‍. ഫഹീം അഷ്‌റഫാണ് ടീമിലെ ഏക പേസ് ഓള്‍റൗണ്ടര്‍. ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക