ഏകദിന ലോകകപ്പ്: കിവീസിന് ആശ്വാസ വാര്‍ത്ത, കടുവകള്‍ ഇന്ന് തീരും

ഏകദിന ലോകകപ്പില്‍ ഇന്ന് ചെന്നൈയില്‍ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന ന്യൂസിലന്‍ഡിന് ആശ്വാസ വാര്‍ത്ത. ഫിറ്റ്നസ് പ്രശ്നം കാരണം ആദ്യത്തെ രണ്ടു മല്‍സരങ്ങളും നഷ്ടമായ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കും. വില്യംസണ്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

ഐപിഎല്‍ 2023-ലെ പരിക്കില്‍നിന്ന് പൂര്‍ണമായും മോചിതനാവാത്തതിനാല്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വില്യംസണിന് നഷ്ടമായിരുന്നു. എന്നിരുന്നാലും, ടൂര്‍ണമെന്റിന്റെ പ്രധാന റൗണ്ടിന് മുമ്പുള്ള വാം-അപ്പ് മത്സരങ്ങളില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

ഇംഗ്ലണ്ടിനെയും നെതര്‍ലന്‍ഡിനെയും സമ്പൂര്‍ണ്ണ മാര്‍ജിനില്‍ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ഇതുവരെ രണ്ട് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ നേടി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. മികച്ച നെറ്റ് റണ്‍റേറ്റില്‍ സൗത്താഫ്രിക്കയാണ് തലപ്പത്ത്. ഒരു ജയവും ഒരു തോല്‍വിയുമായി ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്.

ന്യൂസിലാന്‍ഡ് സാധ്യതാ ഇലവന്‍: ഡെവന്‍ കോണ്‍വേ, വില്‍ യങ്, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍ ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്റ്നര്‍, മാറ്റ് ഹെന്‍ട്രി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.

ബംഗ്ലാദേശ് സാധ്യതാ ഇലവന്‍: തന്‍സിദ് ഹസന്‍, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), മെഹ്ദി ഹസന്‍ മിറാസ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), തൗഹിദ് റിദോയ്, മെഹ്ദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്‌മാന്‍.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ