ഏകദിന ലോകകപ്പ്: നിയന്ത്രണം വിട്ട് റിസ്വാന്‍, ജാന്‍സനുമായി കൊമ്പുകോര്‍ത്തു

ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നിരുന്നാലും, സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് ചേര്‍ത്തപ്പോഴെ ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും (17 പന്തില്‍ 9) ഇമാം ഉള്‍ ഹഖും പുറത്തായി. മാര്‍ക്കോ ജാന്‍സണനായിരുന്നു ഇരുവരെയും പുറത്താക്കിയത്.

38/2 എന്ന നിലയില്‍ പാക്കിസ്ഥാനായി നാലാം നമ്പറില്‍ ഫോമിലുള്ള ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ ക്രീസിലേക്ക് വന്നു. ജാന്‍സണിന്റെ ആദ്യ ബോളില്‍ തന്നെ റിസ്വാന് ഒരു ലൈഫ് ലഭിച്ചു. സ്വന്തം ബൗളിംഗില്‍ ജാന്‍സണ്‍ ഒരു പ്രയാസകരമായ ക്യാച്ച് എടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ റിസ്വാന്‍ ആദ്യ പന്തില്‍ തന്നെ രക്ഷപ്പെട്ടു.

View this post on Instagram

A post shared by ICC (@icc)

തൊട്ടടുത്ത പന്ത് ബാറ്റിംഗ് എഡ്ജായി റിസ്വാന്‍ ബൗണ്ടറി നേടി. ഇതിന് പിന്നാലെ രണ്ട് കളിക്കാരും വാക്ക് യുദ്ധത്തില്‍ ഏര്‍പ്പെടുകയും രംഗം ശാന്തമാക്കാന്‍ ജെറാള്‍ഡ് കോറ്റ്സി ഇടപെടുന്നതും കാണാനായി. എന്നിരുന്നാലും, റിസ്വാന് തന്റെ ഇന്നിംഗ്സില്‍ വലുതായി മുന്നേറാന്‍ കഴിഞ്ഞില്ല.

27 ബോളില്‍ 31 റണ്‍സെടുത്ത് റിസ്വാന്‍ പുറത്തായി. ജെറാള്‍ഡ് കോറ്റ്സി അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. റിസ്വാന്റെ പുറത്താകല്‍ ആക്രമണോത്സുകമായിട്ടാണ് കോറ്റ്സി ആഘോഷിച്ചതും.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്