ഏകദിന ലോകകപ്പ്: പൂനെ പിച്ച് ഒരുക്കിവെച്ചിരിക്കുന്ന സര്‍പ്രൈസ്, ടോസ് നിര്‍ണായകം

ഏകദിന ലോകകപ്പിലെ നാലാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. പൂനെയിലാണ് മത്സരം നടക്കുന്നത്. കളിച്ച മൂന്ന് കളിയിലും ജയിച്ച ഇന്ത്യ നാലാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തനാണ് ഇറങ്ങുന്നത്. നിലവില്‍ ന്യൂസിലന്‍ഡാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. കളിച്ച മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് തിരിച്ചുവരവ് പ്രതീക്ഷയിലാണ്.

എംസിഎ സ്റ്റേഡിയം ബാറ്റര്‍മാര്‍ക്ക് കണക്കാക്കുന്നത്. മത്സരത്തിലുടനീളം ബാറ്റര്‍മാര്‍ക്ക് പിച്ച് മികച്ച പിന്തു നല്‍കും. 7 ഏകദിനങ്ങള്‍ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ഈ മത്സരങ്ങളില്‍, ആദ്യ ഇന്നിംഗ്സിലെ ശരാശരി സ്‌കോര്‍ 307 ആണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് അധികം വിജയ സാധ്യത. 7 മത്സരങ്ങളില്‍ 4 എണ്ണം വിജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.

2017ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 356/2 ആണ് ഇവിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന സ്‌കോര്‍. 2013-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയ 232 ആണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഒരു മത്സരം നടക്കുന്നത് എന്നതിനാല്‍ പിച്ച് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.

എന്നിരുന്നാലും, സ്റ്റേഡിയത്തിന്റെ ഉയര്‍ന്ന സ്‌കോറിംഗ് സ്വഭാവം കണക്കിലെടുത്താല്‍, ടോസ് നേടുന്ന ടീമിന് ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കാനും ബോര്‍ഡില്‍ റണ്‍സ് ഇടാനും ചേസിംഗ് വശത്ത് സമ്മര്‍ദ്ദം ചെലുത്താനും കഴിയും. അതിനാല്‍ ഇന്ന് കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Latest Stories

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്