'ഞാന്‍ അങ്ങനെ അഭിനയിക്കുക ആയിരുന്നു'; റിസ്വാന് ഓസ്‌കര്‍ കൊടുക്കണമെന്ന് ആരാധകര്‍

ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയില്‍നിന്നും ജയം പിടിച്ചുവാങ്ങുന്ന പാകിസ്ഥാനെയാണ് കാണാനായത്. 345 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാനെ അബ്ദുള്ള ഷഫീഖിന്റെയും (113) മുഹമ്മദ് റിസ്വാന്റെയും (131*) കിടിലന്‍ സെഞ്ച്വറികള്‍ അവിശ്വസനീയമെന്നു കരുതിയ ടോട്ടല്‍ ചേസ് ചെയ്യാന്‍ സഹായിച്ചത്.

ബാറ്റിംഗിനിടെ പലപ്പോഴും റിസ്വാന്‍ പേശിവലിവ് മൂലം ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. വേദനകൊണ്ട് താരം ഗ്രൗണ്ടില്‍ വീണ് പുളയുന്നതും കാണാനായി. എന്നിരുന്നാലും താരത്തിന്റെ ബാറ്റില്‍നിന്നും റണ്‍സുകള്‍ ഒഴുകിക്കൊണ്ടേയിരുന്നു. പരിക്കേറ്റ് വീണ് പുളഞ്ഞിട്ടും താരം അനായാസം എങ്ങനെ സിംഗിളും ഡബിളുമെല്ലാം അനായാസം ഓടിയെടുത്തു എന്നത് താരത്തിന്റെ പരിക്കിന്റെ കാര്യത്തില്‍ സംശയം ഉയര്‍ത്തി. മത്സരത്തിന് ശേഷമുള്ള താരത്തിന്റെ പ്രതികരണവും ഈ സംശയത്തിന് ആക്കം കൂട്ടി.

മത്സരശേഷം കമന്റേറ്റര്‍മാര്‍ പരിക്കിനെക്കുറിച്ചു ചോദിച്ചപ്പോല്‍ രസകരമായ മറുപടിയായിരുന്നു റിസ്വാന്‍ നല്‍കിയത്. ചില സമയങ്ങളില്‍ തനിക്കു പേശീവലിവ് ഉണ്ടായിരുന്നുവെന്നും ചിലപ്പോള്‍ താന്‍ അങ്ങനെ അഭിനയിക്കുക ആയിരുന്നുവെന്നുമായിരുന്നു ചിരിയോടെയുള്ള റിസ്വാന്റെ പ്രതികരണം.

റിസ്വാന്റെ ഈ മറുപടിക്കു പിന്നാലെ ആരാധകരില്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചു. ഫവാദ് ഖാനേക്കാള്‍ നല്ല നടനാണ് മുഹമ്മദ് റിസ്വാനെന്നും ഈ അഭിനയത്തിന് താരത്തിന് ഓസ്‌കര്‍ കൊടുക്കണമെന്നും ആരാധകര്‍ പരിഹസിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ