ഏകദിന ലോകകപ്പ്: കായിക ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതത്തിനായി പാകിസ്ഥാന്‍, സെമി സാധ്യതകള്‍ ഇങ്ങനെ

ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരം ശേഷിക്കെ സെമിയിലെത്താന്‍ നിലവില്‍ നേരിയ സാധ്യത കൂടി പാകിസ്ഥാന് അവശേഷിക്കുന്നുണ്ട്.

കളിച്ച് എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. നവംബര്‍ 11 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ജയിച്ചാല്‍ ന്യൂസിലന്‍ഡുമായി 10 പോയിന്റുമായി സമനില പിടിക്കും.

എന്നിരുന്നാലും, അവര്‍ക്ക് ഒരു വലിയ നെറ്റ് റണ്‍ റേറ്റ് (NRR) പോരായ്മയുണ്ട്. പാക്കിസ്ഥാന്റെ NRR നിലവില്‍ 0.036 ആണ്, അതേസമയം ശ്രീലങ്കയ്‌ക്കെതിരായ വിജയത്തോടെ ന്യൂസിലന്‍ഡിന്റെ NRR 0.743 ആയി ഉയര്‍ന്നു.

സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് പാകിസ്ഥാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതത്തിനായി കളിക്കുക എന്നതാകും ഉത്തരം. അത് ഇങ്ങനെ..

1. ആദ്യം ബാറ്റിംഗ് ആണെങ്കില്‍

പാകിസ്ഥാന്‍ 300 റണ്‍സ് നേടിയാല്‍ – അവര്‍ക്ക് ഇംഗ്ലണ്ടിനെ ഏകദേശം 287 റണ്‍സിന് തോല്‍പ്പിക്കേണ്ടതുണ്ട്, അതായത് ഇംഗ്ലണ്ടിനെ 13 റണ്‍സിന് പുറത്താക്കുക!

പാകിസ്ഥാന്‍ 400 റണ്‍സ് നേടിയാല്‍ – ഇംഗ്ലണ്ടിനെ ഏകദേശം 300 റണ്‍സിന് തോല്‍പ്പിക്കണം. അതായത്, ഇംഗ്ലണ്ടിനെ 100 റണ്‍സിന് താഴെ പുറത്താക്കിയാല്‍ പാകിസ്ഥാന് യോഗ്യത നേടാനുള്ള അവസരമുണ്ടാകും.

പാകിസ്ഥാന്‍ 500 റണ്‍സ് നേടിയാല്‍ – ഇംഗ്ലണ്ടിനെ ഏകദേശം 390 റണ്‍സിന് തോല്‍പ്പിക്കണം. അതായത് ഏകദേശം 110 റണ്‍സിന് ഇംഗ്ലണ്ട് പുറത്താകണം.

2. ആദ്യം ബോളിംഗ് ആണെങ്കില്‍

ആദ്യം ബാറ്റ് ചെയ്യുകയും വലിയ സ്‌കോര്‍ നേടുകയും ചെയ്യുക എന്നതാണ് പാകിസ്ഥാന്റെ ഏക പ്രതീക്ഷ, കാരണം അവര്‍ ആദ്യം ബോള്‍ ചെയ്താല്‍, കളിക്കാതെ തന്നെ പുറത്താകല്‍ ഉറപ്പിക്കാം.

ഇംഗ്ലണ്ട് 100 റണ്‍സില്‍ താഴെ സ്‌കോര്‍ ചെയ്താല്‍ – പാകിസ്ഥാന്‍ ഏകദേശം 2.3 ഓവറില്‍ അത് പിന്തുടരേണ്ടതുണ്ട്.

ഇംഗ്ലണ്ട് ഏകദേശം 300 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ – പാകിസ്ഥാന്‍ ഏകദേശം 6 ഓവറില്‍ അത് പിന്തുടരേണ്ടതുണ്ട്. ഞായറാഴ്ചയാണ് ഇംഗ്ലണ്ട്-പാക് പോര്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ