ഏകദിന ലോകകപ്പ്: ടോസ് സമയത്ത് രോഹിത് ശർമ്മ പോലും ഞെട്ടി പോയി, അമ്മാതിരി ചതിയാണ് നടന്നത്; മഹേള ജയവർധന ഒത്തുകളിക്ക് കൂട്ടുനിന്നു; ഗുരുതര ആരോപണവുമായി ശ്രീലങ്കൻ എംപി വിമൽ വീരവൻസ; വീഡിയോ കാണാം

1996 ലോകകപ്പ് ജേതാക്കളായ ശ്രീലങ്കക്ക് ഇപ്പോൾ അത്ര നല്ല സമയം അല്ല. പ്രമുഖരായ പല താരങ്ങളും വിരമിച്ച ശേഷം ആകെ തകർന്ന ലങ്കൻ ടീം അതിദയനീയ പ്രകടനം തന്നെയാണ് ലോകകപ്പിൽ നടത്തിയത്. ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച അവർക്ക് അടുത്ത വര്ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് യോഗ്യത കിട്ടുമോ എന്നുള്ള കാര്യം വരെ സംശയത്തിലാണ്. അതിടയിൽ ലങ്കയുടെ ക്രിക്ക്റ്റ് ബോർഡിനെ ഇന്ത്യക്ക് പിന്നാലെയുള്ള തോൽവിക്ക് ശേഷം പിരിച്ചുവിട്ടിരുന്നു.

ഏഷ്യ കപ്പ് ഫൈനലിലും ഇത്തവണത്തെ ലോകകപ്പ് മത്സരത്തിലും ഇന്ത്യയുടെ കൂറ്റൻ മാർജിനിലാണ് ടീം പരാജയപ്പെട്ടത്. ഏറ്റവും പുതിയ സംഭവങ്ങളിൽ, ബാറ്റിങ്ങിന് അനുകൂലമായ വാങ്കഡെ പിച്ചിൽ ഇന്ത്യയ്‌ക്കെതിരെ ആദ്യം ബൗൾ ചെയ്യാൻ ക്യാപ്റ്റൻ കുസൽ മെൻഡിസിനോട് മഹേല ജയവർധന ആവശ്യപ്പെട്ടതായി ശ്രീലങ്കൻ എംപി വിമൽ വീരവൻസ ആരോപിച്ചു.

കുസാൽ മെൻഡിസിന്റെ തീരുമാനം രോഹിത് ശർമ്മയെ പോലും അത്ഭുതപ്പെടുത്തിയെന്നും എംപി കൂട്ടിച്ചേർത്തു. ഐസിസി ഭരിക്കുന്നത് ഇന്ത്യയാണെന്നും ആതിഥേയ രാജ്യമാണ് ഈ തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“അന്ന് ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ശേഷം, ശ്രീലങ്കൻ ക്യാപ്റ്റനോട് ആദ്യം ബൗൾ ചെയ്യാൻ പറഞ്ഞത് മഹേള ജയവർധനയാണ്. ആ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാൻ അവർ ഉത്സുകരായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പോലും ഞെട്ടി, ഐ.സി.സി. ഇന്ത്യയാണ് ഭരിക്കുന്നത്, ശ്രീലങ്കൻ സെലക്ഷൻ കമ്മിറ്റിയെ നിയമിക്കുന്നത് പോലും ഇന്ത്യയാണ്, ടൂർണമെന്റിൽ ഉദ്ഘാടന ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ അവർ #INDVPAK മത്സരത്തിൽ ഒരു ചടങ്ങ് നടത്തി. ക്രിക്കറ്റിൽ എന്തോ വലിയ കാര്യം നടക്കുന്നുണ്ട്, എന്തുകൊണ്ടാണ് മഹേല കുസൽ മെൻഡിസിനെ ബൗൾ ചെയ്യാൻ ആദ്യം ഉപദേശിച്ചത് എന്ന് നമ്മൾ കണ്ടെത്തണം. വീഡിയോ ഇതാ.

എന്തായാലും വരും ദിവസങ്ങളിൽ ശ്രീലങ്കൻ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ