ഏകദിന ലോകകപ്പ്: ഇന്ത്യയെ തകർത്തെറിയും, ഞായറാഴ്ച്ച ജയം സ്വന്തമാക്കും; വെല്ലുവിളിച്ച് റാസി വാൻ ഡെർ ഡ്യൂസെൻ

ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ നേരിടാനുള്ള വെല്ലുവിളിയെ ദക്ഷിണാഫ്രിക്കൻ ബാറ്റർ റാസി വാൻ ഡെർ ഡ്യൂസെൻ സ്വാഗതം ചെയ്തു. വാൻ ഡെർ ഡസ്സന്റെ 133 റൺസിന്റെ പിൻബലത്തിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡിനെ തകർത്ത് 190 റൺസിന്റെ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എന്നിരുന്നാലും, ടൂർണമെന്റിൽ തോൽക്കാത്ത ഏക ടീം ഇന്ത്യയാണ്. ഇന്ന് മുംബൈയിൽ ശ്രീലങ്കയെ തോൽപ്പിച്ചാൽ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും.

സ്വന്തം തട്ടകത്തിൽ ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ദുഷ്‌കരമായ ദൗത്യം നേരിടേണ്ടി വന്നിട്ടും, ആതിഥേയരെ തങ്ങൾ പലതവണ തോൽപ്പിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് വാൻ ഡെർ ഡസ്സെൻ ഉത്സാഹത്തോടെ തുടർന്നു. കിവീസിന് എതിരായ മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് വാൻ ഡെർ ഡസ്സെൻ പറഞ്ഞത് ഇങ്ങനെയാണ്:

“സമ്മർദത്തിന് അടിമപ്പെടാതെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് പ്രധാന വെല്ലുവിളി. പക്ഷേ ഞങ്ങൾ അവരെ ഇവിടെ മുമ്പ് കളിച്ചിട്ടുണ്ട്, ഞങ്ങൾ അവരെ ഇവിടെ മുമ്പ് തോൽപിച്ചിട്ടുണ്ട്. അതിനാൽ, ഈ വെല്ലുവിളി വളരെ എളുപ്പത്തിൽ പരിഹരിക്കാൻ ഞങ്ങൾക്ക് സാധിക്കും.”

താരം ഇന്ത്യയുടെ കഴിവിനെയും അനുഭവപരിചയത്തെയും പ്രശംസിച്ചു. എന്നാൽ ഏറ്റവും മികച്ച പ്രകടനം നടത്താനായാൽ ഇന്ത്യയെ പരാജയപെടുത്താമെന്നും പറഞ്ഞു. ” ഇന്ത്യ വളരെ നന്നായിട്ടാണ് കളിക്കുന്നത്. അവര്ക് മികച്ച ടീമുണ്ട്. കളിയുടെ എല്ലാ മേഖലയിലെയും നന്നായി കളിക്കുന്ന അവരെ തോൽപ്പിക്കുക ബുദ്ധിമുട്ടാണ്. പക്ഷെ ഞങ്ങൾക്ക് അത് സാധിക്കും. ഏറ്റവും മികച്ച പ്രകടനം നടത്തും.” താരം പറഞ്ഞു,

സൗത്താഫ്രിക്കയിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ പരമ്പരയിൽ ആതിഥേയർ ജയിച്ചപ്പോൾ ഇന്ത്യയിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വിജയം ഇന്ത്യക്ക് ഒപ്പം നിന്നു.

Latest Stories

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ