ഏകദിന ലോകകപ്പ്: വിവാദം അവസാനിക്കാതെ ഇന്ത്യ-പാക് പോരാട്ടം, ഐസിസിയ്ക്ക് പരാതി നല്‍കി പിസിബി

ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈ-വോള്‍ട്ടേജ് ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവാദം അവസാനിക്കുന്നില്ല. കാണികളുടെ അനിയന്ത്രിതമായ പെരുമാറ്റത്തിനെതിരെ ഇപ്പോള്‍ ഐസിസിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ഒക്ടോബര്‍ 14 ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അടക്കമുള്ള പാക് താരങ്ങളോട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ അനാദരവോടെ പെരുമാറിയിരുന്നു.

മത്സരം അവസാനിച്ചതിന് ശേഷം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ തന്റെ ടീമിന് പിന്തുണ ലഭിക്കാത്തതില്‍ പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തറും നിരാശ പ്രകടിപ്പിച്ചിരുന്നു. കളി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, പിസിബി ഒടുവില്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും വിഷയത്തില്‍ ഐസിസിക്ക് പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസ വൈകുന്നതിലും ആരാധകര്‍ക്ക് വിസ നയം ഇല്ലാത്തതിലും പാകിസ്ഥാന്‍ ബോര്‍ഡ് മറ്റൊരു പ്രതിഷേധം രേഖപ്പെടുത്തി.

ഇന്ത്യയുടെ സര്‍വാധിപത്യ വിജയമാണ് അഹമ്മദാബാദില്‍ കണ്ടത്. ഇന്ത്യ തൊട്ടതെല്ലാം പൊന്നായെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ 191 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 117 പന്തും 7 വിക്കറ്റും ബാക്കിനിര്‍ത്തി ജയിച്ചുകയറി.

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍