ഗ്രൗണ്ടിൽ ലഭ്യമായ ക്യാമറകളിലൂടെ ടോസ് ഫലം ആരാധകരെ കാണിച്ച് ക്രിക്കറ്റിൽ കൂടുതൽ സുതാര്യത കൊണ്ടുവരണമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് (ഐസിസി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു പാകിസ്ഥാൻ വാർത്താ ചാനലിൽ സംസാരിക്കവെ, 2012ൽ താൻ പാകിസ്ഥാൻ ക്യാപ്റ്റനായിരിക്കെ ഐസിസിയുടെ ടൂർണമെന്റ് ഡയറക്ടറുമായി സംഭാഷണം നടത്തിയപ്പോഴുണ്ടായ ഒരു സംഭവം ഹഫീസ് പങ്കുവെച്ചു.
സ്പൈഡർ ക്യാം ഉപയോഗിച്ച് നാണയം സൂം ചെയ്ത് ടോസ് ഫലം കാണിക്കാൻ മുൻ ഓൾറൗണ്ടർ പറയുന്നു. ശ്രദ്ധേയമായി, ടോസിനിടെ മാച്ച് റഫറി മാത്രമായിരിക്കും ടോസിന്റെ ഫലം അറിഞ്ഞിട്ടുണ്ടാകുക. ബാക്കി ആരും കോയിൻ ടോസിൽ എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നത് അറിഞ്ഞിട്ട് ഉണ്ടാകില്ല. ടോസിന്റെ വിശ്വാസ്യതയെ സംശയിക്കുന്ന ചില ആരാധകർ പലപ്പോഴും ഈ രീതിയെ വിമർശിച്ചിട്ടുണ്ട്.
സ്വന്തം രാജ്യത്തിന്റെ ടീം കളിക്കുമ്പോൾ മാച്ച് റഫറിക്ക് രാജ്യത്തിന് അനുകൂലമായ തീരുമാനം എടുക്കാം എന്നത് ഒരു സാധ്യതയാണ്. എന്തായാലും ഉത്തരവാദിത്വപെട്ടത് സ്ഥാനത്ത് ഇരിക്കുന്നവർ ഇങ്ങനെ ഒരു ചതി ചെയ്യില്ല എന്നതാണ് ഓരോ ക്രിക്കറ്റ് പ്രേമിയും ടോസ് സമയത്ത് സ്വയം ആശ്വസിക്കാനായി പറയുന്നത്.
മുഹമ്മദ് ഹഫീസിന്റെ ടീം ഏകദിന ലോകകപ്പിൽ മോശം ഫോമിനാൽ ബുദ്ധിമുട്ടുകയാണ്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് മികച്ച തുടക്കം നടത്തിയ പാകിസ്ഥാനെ പിന്നീട് ഹാട്രിക് തോൽവിയാണ് കാത്തിരുന്നത്. അതിനാൽ തന്നെ നായകൻ ബാബർ അസമിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. താരം നായക സ്ഥാനം രാജിവെച്ചക്കണമെന്ന് മുൻ താരങ്ങളടക്കം ആവശ്യപ്പെടുന്നത്. ഈ കടുത്ത സമ്മർദ്ദങ്ങളാൽ പാകിസ്ഥാൻ ക്യാമ്പ് പുകഞ്ഞുകത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബാബർ ആസം ഡ്രസിംഗ് റൂമിൽ പൊട്ടിക്കരഞ്ഞുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മത്സരശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ബാബറിന്റെ കണ്ണുകൾ നിറഞ്ഞായിരുന്നു ഉണ്ടായിരുന്നത്. രാത്രി ഹോട്ടൽ മുറിയിലും ബാബർ ഏറെ നേരം കരഞ്ഞുവെന്നാണ് റിപ്പോർട്ടുകളുള്ളത്. ബാബർ മാത്രമല്ല പല പാക് താരങ്ങളും നിരാശകൊണ്ട് കരഞ്ഞെന്നാണ് വിവരം.