ഏകദിന ലോകകപ്പിലെ തുടര്‍പരാജയം, പാക് ക്രിക്കറ്റ് വിട്ട് സൂപ്പര്‍ താരം

ഏകദിന ലോകകപ്പിലെ തുടര്‍പരാജയങ്ങള്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു തിരിച്ചടികൂടി. മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ലോകകപ്പില്‍ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഇന്‍സമാമിന്റെ രാജി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്‍സമാം തന്റെ രാജിക്കത്ത് പിസിബി മേധാവി സക്ക അഷ്‌റഫിന് തിങ്കളാഴ്ച അയച്ചു. ‘ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കാതെ സംസാരിക്കുന്നു. എന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു, അതിനാല്‍ ഞാന്‍ രാജിവയ്ക്കുന്നതാണ് നല്ലത്,’ ഇന്‍സമാം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍സമാമിന്റെ കരാര്‍ അവസാനിപ്പിക്കാനുള്ള പിസിബിയുടെ തീരുമാനം ബോര്‍ഡിന് കനത്ത സാമ്പത്തിക ബാധ്യത വരുത്തിയേക്കും. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ ക്രിക്കറ്റ് താരത്തിന് ഏകദേശം 15 ദശലക്ഷം പികെആര്‍ നല്‍കാന്‍ പിസിബി നിര്‍ബന്ധിതരാകും.

ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങിയ പാകിസ്ഥാന്‍ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും തോറ്റിരുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി