ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശ, ഏകദിന പരമ്പര മാറ്റി

ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര മാറ്റിവച്ചു. ന്യൂസിലാന്‍ഡിലെയും ഓസ്‌ട്രേലിയയിലെയും കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് പരമ്പര മാറ്റിവയ്‌ക്കേണ്ടി വന്നത്.

ന്യൂസിലന്‍ഡിലെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രാജ്യത്തേക്ക് എത്തുന്നവര്‍ 10 ദിവസം നിരീക്ഷണത്തിലിരിക്കേണ്ടി വരും. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ടെസ്റ്റ് ടീമിലെ താരങ്ങളെ ഒഴിവാക്കി ടീമിനെ അയയ്ക്കാന്‍ ന്യൂസിലാന്‍ഡ് ബോര്‍ഡ് ആലോചന തുടങ്ങിയിരുന്നു.

ആദ്യ ഏകദിനത്തിന് വേദിയാകേണ്ട പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലും കടുത്ത നിയന്ത്രണളാണ് നിലനില്‍ക്കുന്നത്. ഇതോടെ ഇരു ബോര്‍ഡുകളും കൂടിയാലോചിച്ച് പരമ്പര മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മൂന്ന് ഏകദിനങ്ങളും ഒരു ടി20യുമായിരുന്നു പരമ്പരയില്‍ നിശ്ചയിച്ചിരുന്നത്. റോസ് ടെയ്‌ലറുടെ വിടവാങ്ങല്‍ എന്ന നിലയ്ക്കും പരമ്പര ഏറെ പ്രധാനപ്പെട്ടതായിരുന്നു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്