ഇനി എനിക്ക് മുന്നിലുള്ളത് 12 മാസം മാത്രം, ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാൻ സൂപ്പർ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചനകൾ നൽകി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. അടുത്ത വര്ഷം നടക്കുന്ന ആഷസ് ടൂർണമെന്റ് തന്റെ അവസാന ടെസ്റ്റ് പരമ്പര ആയിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

ടെസ്റ്റ് ക്രിക്കറ്റിൽ ഇത് എന്റെ അവസാന 12 മാസങ്ങളായിരിക്കാം,” ‘ട്രിപ്പിൾ എമ്മിന്റെ ഡെഡ്സെറ്റ് ലെജൻഡ്സ്’ ഷോയിൽ വാർണർ പറഞ്ഞു. ടി20 ക്രിക്കറ്റ് എനിക്കേറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ 2024 ടി20 ലോകകപ്പിന്റെ ഭാഗമാകണമെന്ന് ആ​ഗ്രഹിക്കുന്നു. ടി20യില്‍ എന്റെ കാലം കഴിഞ്ഞുവെന്ന് പലരും പറയുന്നുണ്ട്. അവരോട് എനിക്കൊന്നെ പറയാനുള്ളൂ. നമുക്ക് നോക്കാം. യുവതലമുറയ്ക്ക് അറിവ് പകര്‍ന്നു കൊടുക്കാന്‍ എനിക്കിഷ്ടമാണ്. ഞാന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കുമ്പോള്‍ ജേസണ്‍ സാംഗയെപ്പോലുള്ള താരങ്ങളുമായി അനുഭവങ്ങൾ പങ്കിട്ടിരുന്നു. അത് ഇനിയും തുടരും‌‌’- വാര്‍ണര്‍ പറഞ്ഞു.

36 കാരനായ ഇടംകൈയ്യൻ ബാറ്റ്‌സ്‌മാൻ 2011-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 96 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ 46.52 ശരാശരിയിൽ 24 സെഞ്ച്വറികളും 34 അർദ്ധസെഞ്ച്വറികളും ഡി 34 അർദ്ധസെഞ്ചുറികളും സഹിതം 7817 റൺസ് നേടിയിട്ടുണ്ട്.

എന്തായാലും പാഡഴിക്കുന്നത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്