അവന് ഒന്നും എളുപ്പം ലഭിച്ചിട്ടില്ല, അവന്‍റെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ സന്തോഷിക്കുന്നു: ഗൗതം ഗംഭീര്‍

ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടുമൊരു മിന്നും പ്രകടനം നടത്തിയിരിക്കുകയാണ് യുവതാരം റിങ്കു സിംഗ്. ഇന്ത്യന്‍ പിച്ചുകളില്‍ കസറിയ താരത്തിനു ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ തിളങ്ങാന്‍ സാധിക്കുമോയെന്ന ചോദ്യത്തിനും ഇതോടെ വിരാമമായി. ഇപ്പോഴിതാ വെടിക്കെട്ട് പ്രകടനത്തില്‍ താരത്തെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

റിങ്കു എന്ത് വിജയം കരിയറില്‍ നേടിയാലും അവന്‍ അത് അര്‍ഹിക്കുന്നു, കാരണം റിങ്കു സിംഗിന് ഒന്നും എളുപ്പം ലഭിച്ചിട്ടില്ല. അവന്‍ നന്നായി ചെയ്യുമ്പോള്‍ അത് അവന്‍ മാത്രമല്ല, രാജ്യം മുഴുവന്‍ സന്തോഷിക്കുന്നു. ഒരുപാട് ഹാര്‍ഡ്വര്‍ക്കിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനും ശേഷം നിങ്ങള്‍ ഓരോ ഘട്ടത്തിലും പ്രകടനം നടത്തി വരുമ്പോള്‍, നിങ്ങളുടെ ഓരോ ഇന്നിംഗ്‌സും പ്രധാനമാണ്- ഗംഭീര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗംഭീര തുടക്കമാണ് റിങ്കുവിനു ലഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച ഏഴു ടി20 ഇന്നിങ്സുകളില്‍ നിന്നും 183.70 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റോടെ 248 റണ്‍സാണ് താരം അടിച്ചെടുത്തത്.

ടി20യില്‍ അഞ്ച്, ആറ് പൊസിഷനുകളില്‍ കളിക്കാന്‍ ഇന്ത്യ ഇനി മറ്റൊരാളെ തിരയേണ്ടതില്ലെന്നു റിങ്കു ഇതിനോടകം തെളിയിച്ചു. ഇതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് താരം.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത