യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

പഞ്ചാബ് കിംഗ്‌സിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് ബോളിവുഡ് നടിയും ടീമിന്റെ സഹ ഉടമയുമായ പ്രീതി സിന്റ. ട്വിറ്ററിലെ തന്റെ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവേയാണ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ട് കളിക്കാരെ പ്രീസി തിരഞ്ഞെടുത്തത്.

‘പഞ്ചാബ് കിംഗ്സില്‍ നിന്നോ കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നോ നിങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരന്‍ ആരാണ്?’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് ഒരു മടിയും കൂടാതെ വീരേന്ദര്‍ സെവാഗ്, ആദം ഗില്‍ക്രിസ്റ്റ് എന്നിവരുടെ പേരുകളാണ് പ്രീതി പറഞ്ഞത്.

2014 നും 2015 നും ഇടയില്‍ സെവാഗ് 30 മത്സരങ്ങളില്‍നിന്ന് 660 റണ്‍സ് പഞ്ചാബിനായി നേടിയ താരമാണ്. ഐപിഎല്‍ 2014 ലെ യോഗ്യതാ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 122 റണ്‍സിന്റെ ശ്രദ്ധേയമായ ഇന്നിംഗ്സും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തില്‍ ഉള്‍പ്പെടുന്നു.

2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 34 മത്സരങ്ങളില്‍ നിന്ന് 849 റണ്‍സ് നേടിയ ഗില്‍ക്രിസ്റ്റ് പഞ്ചാബിനായി നിര്‍ണായക സ്വാധീനം ചെലുത്തി. നേടി. ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തില്‍, പഞ്ചാബ് ഐപിഎല്‍ 2011-ല്‍ അഞ്ചാം സ്ഥാനത്തും 2012ലും 2013ലും ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ