ഒന്നും രണ്ടുമല്ല 13 തവണ, ക്രിക്കറ്റ് കളത്തിൽ കുഴഞ്ഞ് വീണു സൂപ്പർതാരം; ഇത്തവണ സംഭവിച്ചത് ഇങ്ങനെ

ഹൊബാർട്ടിൽ ടാസ്മാനിയയ്‌ക്കെതിരായ ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ വിക്ടോറിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്‌സ്‌കിയുടെ ഹെൽമെറ്റിൽ പന്ത് കൊള്ളുകയും അതിനാൽ തന്നെ താരം മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ റിട്ടയേർഡ് ഹർട്ട് ആയി വരുകയും ചെയ്തു. തന്റെ കരിയറിൽ ഇത് പതിമൂന്നാമത്തെ തവണയാണ് താരത്തിന് ഇത്തരത്തിൽ അപകടം സംഭവിക്കുന്നതും കളിക്കളം വിട്ടേണ്ടതായിട്ടും വന്നത്.

റിലേ മെറെഡിത്തിനെ നേരിടുന്ന സമയത്ത് അദ്ദേഹം അടിയേറ്റതിനെ തുടർന്ന് പിച്ചിലേക്ക് വീണു. 26-കാരൻ പെട്ടെന്ന് തന്നെ അസ്വസ്ഥത കാണിച്ചതോടെ അദ്ദേഹത്തോട് ഗ്രൗഡിൽ നുണഞ്ഞ് മടങ്ങാൻ മെഡിക്കൽ സ്റ്റാഫ് നിർദേശിച്ചു.

പുക്കോവ്സ്കി കുറച്ച് സമയത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന് തുടരാനായില്ല, പകരം പീറ്റർ ഹാൻഡ്സ്കോമ്പിനെ അവർ നിയമിച്ചു. മത്സരത്തിൻ്റെ ശേഷിക്കുന്ന ഭാഗത്ത് ഒരു കൺകഷൻ പകരക്കാരനായി വിക്ടോറിയ ക്യാമ്പെൽ കെല്ലവെയെ പ്ലേയിംഗ് ഇലവനിൽ ചേർത്തു.

“വില്ലിനെ ഞങ്ങളുടെ മെഡിക്കൽ സ്റ്റാഫ് ചികിത്സിക്കുന്നു,” ക്രിക്കറ്റ് വിക്ടോറിയ ഫോക്സ് ക്രിക്കറ്റിനോട് ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

പുക്കോവ്‌സ്‌കി അടുത്തിടെ ന്യൂ സൗത്ത് വെയ്ൽസിനെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ച്വറി നേടി, മൂന്ന് വർഷത്തിനിടെ തൻ്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആയിരുന്നു അത്. ലെസ്റ്റർഷെയറുമായി അദ്ദേഹം തൻ്റെ കന്നി കൗണ്ടി കരാറിലും ഒപ്പുവച്ചു.

പുക്കോവ്സ്കി തൻ്റെ കരിയറിൽ 13 തവണ ഇത്തരത്തിൽ കളത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 2018/19 ൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിട്ടുണ്ട്.

Latest Stories

അംബാനിയുടെ വന്‍താരയില്‍ നടക്കുന്നതെന്ത്?

ഇത്രയും വിലക്കുറവ് കണ്ടാൽ പിന്നെ വാങ്ങിപ്പോകില്ലേ..

ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി, തിരഞ്ഞെടുപ്പ് കമ്മീഷന് നി‌ർദേശം

'കുടുംബ രാഷ്ട്രീയം', ബിജെപി പറയുന്നതും ചെയ്യുന്നതും!

'അവർ നല്ല സുഹൃത്തുക്കൾ, അനുമോൾ പറഞ്ഞ ബന്ധമൊന്നും ആര്യനും ജിസേലും തമ്മിലില്ല'; ശൈത്യ സന്തോഷ്

മുഖ്യമന്ത്രി രേഖ ഗുപ്തയും ഭര്‍ത്താവും 'ബന്ധു നിയമനത്തിലെ' ബിജെപി ഏട്; 'കുടുംബ രാഷ്ട്രീയം', ബിജെപി പറയുന്നതും ചെയ്യുന്നതും!

മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിൽ അവിദഗ്ദ്ധ തൊഴിലാളി; ജോലി ലൈബ്രറിയിൽ, ദിവസ ശമ്പളം 520 രൂപ

'ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ഭർത്താവ്'; ഇടുക്കിയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു

റഷ്യൻ വിപ്ലവം! റഷ്യയുടെ ക്യാൻസർ വാക്സിന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% വിജയം, കസ്റ്റമൈസ്ഡ് ആയി ഉപയോഗിക്കാം

'കുടിച്ചോണം'; അത്തം മുതൽ അവിട്ടം വരെ മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം