കോഹ്‌ലിയുടെ ഫൈനലിലെ ഇന്നിംഗ്സ് അല്ല, ആ ഇന്ത്യൻ താരത്തിന്റെ ഇന്നിങ്‌സായിരുന്നു ലോകകപ്പിലെ ഏറ്റവും മികച്ചത്; വമ്പൻ വാദവുമായി മൈക്ക് ഹെസ്സൻ

2024ലെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്‌സായി ഓസ്‌ട്രേലിയയ്‌ക്കെതിരായ സൂപ്പർ 8 ഘട്ടത്തിൽ രോഹിത് ശർമ്മയുടെ ഇന്നിംഗ്‌സാണ് ആർസിബിയുടെ മുൻ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസ്സൻ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിൽ കോഹ്‌ലിയുടെ 76 റൺസ് ഉൾപ്പടെ മറ്റ് ഓപ്ഷൻ ഉള്ളപ്പോൾ ആയിരുന്നു താരത്തിന്റെ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് എന്നത് ശ്രദ്ധിക്കണം .

എന്നാൽ ഹെസൻ രോഹിതിൻ്റെ നോക്ക് മികച്ച ഒന്നായി തിരഞ്ഞെടുത്തു. ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം തന്നെ ആയിരുന്നു ടൂർണമെന്റിലെ ഏറ്റവും നിർണായക പോരാട്ടങ്ങളിൽ ഒന്ന് . ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023 ഫൈനൽ, 2023 ഏകദിന ലോകകപ്പ് ഫൈനൽ തുടങ്ങിയ നിർണായക മത്സരങ്ങളിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. അങ്ങനെ നോക്കിയാൽ സമ്മർദ്ദം നിറഞ്ഞ സാഹചര്യത്തിൽ കളിച്ച ഇന്നിങ്സിന് വലിയ പ്രാധാന്യം ഉണ്ടെന്നാണ് ഹെസ്സൻ പറഞ്ഞത്.

സഹ ഓപ്പണർ വിരാട് കോഹ്ലി പുറത്തായ സാഹചര്യത്തിൽ ആ ഇന്നിങ്സിന് വലിയ പ്രാധാന്യം ഉണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു തകർപ്പൻ ഇന്നിംഗ്സ് കളിച്ച് ടീമിനെ രക്ഷിക്കുക ആയിരുന്നു. സ്കൈ സ്‌പോർട്‌സ് NZ-ലെ ഒരു ഷോയ്‌ക്കിടെ, 2024 ലെ ടി20 ലോകകപ്പിലെ മികച്ച ഇന്നിംഗ്‌സിനെക്കുറിച്ച് മൈക്ക് ഹെസ്സൻ സംസാരിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ അവസാന സൂപ്പർ 8 സ്റ്റേജ് മത്സരത്തിൽ രോഹിത് ശർമ്മയുടെ 41 പന്തിൽ 92 റൺസ് നേടിയ ഇന്നിംഗ്‌സാണ് ടൂർണമെൻ്റിലെ ഏറ്റവും മികച്ച നാക്ക് എന്ന് ഹെസ്സൻ കണക്കാക്കി.

“ഓസ്‌ട്രേലിയയ്‌ക്കെതിരെ രോഹിത് ശർമ്മയുടെ 92 റൺസ് ഇന്നിംഗ്‌സാണ് 2024 ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്,” ഹെസ്സൻ സ്കൈ സ്‌പോർട്‌സ് NZ-ൽ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ