ബുംറയും ഷമിയും അല്ല, ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ അവന്മാർ: സനത് ജയസൂര്യ

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ഈ മാസം 27ന് ടി20 പരമ്പരയോടെ ആരംഭിക്കും. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങൾ ടി20യിൽനിന്ന് വിരമിച്ചതിനാൽ യുവനിരയുടെ കരുത്ത് കാണാൻ പോകുന്ന പരമ്പരയായിരിക്കും ഇത്. അതിനാൽ തന്നെ ഇന്ത്യയുടെ പ്രകടനം ഏവരും ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.

വനിന്ദു ഹസരംഗയ്ക്ക് പകരം ചരിത് അസലങ്കയെ ടി20യിൽ ശ്രീലങ്കയുടെ ക്യാപ്റ്റനായി നിയമിച്ചതിനാൽ ഇരു ടീമുകളും പുതിയ നായകനുമായിട്ട് ആയിരിക്കും ഇറങ്ങുക. രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. രോഹിത്, സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരുടെ വിരമിക്കലിന് ശേഷം യുവതാരങ്ങളുടെ പോരാട്ടവീര്യം ഏവരും ഉറ്റുനോക്കുക ആണ്.

സൂപ്പർതാരങ്ങളുടെ വിരമിക്കലിനെ കുറിച്ച് തുറന്ന് പറഞ്ഞ ശ്രീലങ്കൻ കോച്ച് ജയസൂര്യ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരായി വിരാടിനെയും രോഹിതിനെയും തിരഞ്ഞെടുത്തു. ഇരുവരും ദ്വീപ് രാഷ്ട്ര പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീമിന് വലിയ നഷ്ടമാകുമെന്ന് ഇതിഹാസ ക്രിക്കറ്റ് താരം പറഞ്ഞു.

രോഹിത് ശർമയും വിരാട് കോഹ്‌ലിയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അവർ കളിച്ചു തീർത്തത് ലോകോത്തര പ്രകടനങ്ങളാണ്. ഇവരുടെ അഭാവം ഇന്ത്യൻ ടീമിലുണ്ട്. ഇത് പരമാവധി മുതലാക്കാനാവും ലങ്ക ശ്രമിക്കുക- ജയസൂര്യ പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം