ബാറ്റ് പിടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറ എനിക്കൊരു ബുംറയാവണമെന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല

പ്രണവ് തെക്കേടത്ത്

ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി ഓവലിലെ ആ അഞ്ചാം ദിനത്തിലേക്ക് സഞ്ചരിക്കുകയാണ്. ആ അവസാന ദിനവും അകമഴിഞ്ഞു ബാറ്റിംഗിനെ സഹായിക്കുന്ന പ്രതലത്തില്‍ ഇംഗ്ലണ്ട് ഇന്ത്യ നാലാം ടെസ്റ്റ് ബാലന്‍സില്‍ നില്‍ക്കുന്ന സാഹചര്യം.

റൂട്ടും ഹമീദും എല്ലാ അര്‍ത്ഥത്തിലും പൊരുതാനുറച്ചു ക്രീസില്‍ നിലയുറപ്പിക്കുകയാണ്. അവിടെ ഇന്ത്യന്‍ പേസേഴ്‌സിനെക്കാള്‍ ഉയരം കൂടിയ ഇംഗ്ലീഷ് ഫാസ്റ്റ് ബോളേഴ്സിന് സഹായമൊന്നും ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളേഴ്സ്‌നും വലിയൊരു ഇമ്പാക്ട് സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് മൈക്കല്‍ ഹോള്‍ഡിങ് ഉറപ്പിക്കുന്ന ചില നിമിഷങ്ങള്‍.

അവിടെ നായകനടുത്തേക്ക് ബുംറ നടന്നുകൊണ്ട് ഓവര്‍ ആവശ്യപെടുന്നു. the kind of thing a skipper loves the most, their best bowler putting his hand up and saying i will do the job. ജഡേജ ഹമീദിനെ വീഴ്ത്തി ബ്രേക്ക് ത്രൂ നല്‍കുമ്പോള്‍ അതു വരെ ആ സിരീസില്‍ ഗുഡ് ലെങ്ത്തുകളില്‍ അല്ലെങ്കില്‍ ഷോര്‍ട് ബോളുകളില്‍ പിറവി കൊണ്ട സ്‌പെല്ലുകള്‍ക്ക് പകരം ബുംറയില്‍ നിന്ന് പിറവിയെടുക്കുന്നത്
ഓരോ ഇന്ത്യന്‍ ആരാധകനും കാലങ്ങളായി കാണാന്‍ വെമ്പുന്ന മുഹൂര്‍ത്തങ്ങളാണ്.

റിവേഴ്സ് സ്വിംഗിങ്ങ് ബോളുകളുടെ സൗന്ദര്യം ഇന്ത്യന്‍ ആരാധകരിലും ഭീതി ഇംഗ്ലീഷ് ക്യാമ്പിലും പടര്‍ത്തുന്ന നിമിഷങ്ങള്‍. stumps had been attacked ഓലി പോപ്പെന്ന യുവ തുര്‍ക്കി ബുംറ യുടെ ആ നാച്ചുറല്‍ ആംഗിളില്‍ വരുന്ന തീയമ്പില്‍ ടിംബര്‍ ഇളകുന്ന രംഗം അവിശ്വസനീയതയോടെ നോക്കി നടന്നു നീങ്ങിയതിന് നിമിഷങ്ങള്‍ക്കകം ബേര്‍‌സ്റ്റോ ഈ തലമുറയിലെ ഏറ്റവും മികച്ച പേസർമാരില്‍ ഒരാളുടെ പെർഫെക്ഷന് മുന്നില്‍ കട പുഴകുന്ന ലെഗ് സ്റ്റമ്പിലേക്ക് തിരിയുകയാണ്..
with in a span of two deliveries bumrah turned the match in indias favou.

ഇഷാന്തിന്റെ ലോര്‍ഡ്‌സിലെ 7 വിക്കറ്റ് നേട്ടം പോലെ ഐതിഹാസിക നിമിഷമായി ചരിത്രത്തില്‍ സ്ഥാനം പിടിക്കില്ലെങ്കിലും 24 ടെസ്റ്റുകളില്‍ നിന്ന് അയാള്‍ നേടുന്ന ഇന്ത്യക്കാരന്റെ ടെസ്റ്റ് ക്രിക്കറ്റിലെ വേഗമാര്‍ന്ന ആ 100-ാം വിക്കറ്റും 101-ാം വിക്കറ്റും കാലങ്ങളോളം ഓര്‍ത്തിരിക്കും ആ ഓര്‍മ്മകളിലേക്ക് എവിടെയോ റിവേഴ്സ് സ്വിംഗിങ്ങ് ബോളുകളുടെ മനോഹാരിത സമ്മാനിച്ച വസീമും വാക്കാറൂം കടന്നു വരുന്നുണ്ട്.

ടിവിക്ക് മുന്നിലിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്നേ കാണാന്‍ കൊതിച്ചൊരു സ്വപ്നം വര്‍ഷങ്ങള്‍ക്കിപ്പുറം ആ കൊച്ചു കുട്ടിയുടെ അതെ ആവേശത്തോടെ കണ്ടാസ്വദിച്ചു തുള്ളി ചാടുമ്പോള്‍ കപിലിന്റെ പ്രതാപ കാലം തത്സമയം വീക്ഷിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ശ്രീനാഥിനെയും സഹീറിനെയും ആസ്വദിച്ച അവരോടുള്ള ആദരവ് മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ഞാന്‍ പറയും ഇന്ത്യ കണ്ട complete fast ബോളര്‍ അത് ബുംറ തെന്നെയാണെന്ന്.

Jasprit Bumrah Posts A Cryptic Message After Conceding 56 Runs In 4 Overs vs CSK

ഇന്ത്യയിലും വിദേശത്തും റണ്‍സുകള്‍ സ്വന്തമാക്കുന്ന മഹാമേരുക്കളായ ബാറ്റ്സ്മാന്‍മാരെ കണ്ടു വളര്‍ന്ന് ബാറ്റു പിടിക്കാന്‍ തയ്യാറാവുന്ന ഒരു തലമുറ വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്കൊരു ബുംറയാവണമെന്ന് പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. അതെ അത്തരമൊരു ഇമ്പാക്ട് ആണയാള്‍ സൃഷ്ടിക്കുന്നത് ഇന്ത്യയില്‍ കാലങ്ങളായി അന്യം നിന്നു പോയൊരു കള്‍ച്ചര്‍ സൃഷ്ടിക്കുന്നതില്‍ കാരണക്കാരനായവനെന്ന് ഭാവിയില്‍ അയാള്‍ വാഴ്ത്തപ്പെട്ടാലും അതൊരിക്കലുമൊരു അതിശയോക്തിയാവില്ല… ജന്മദിനാശംസകള്‍ ബുംറ..

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ