Ipl

'ഐപിഎലില്‍ ജോലി എടുക്കുന്നതില്‍ ഒരു ലജ്ജയുമില്ല, കാരണം ഞാന്‍ അതുകൊണ്ട് 5000 പേരെ ഊട്ടുന്നുണ്ട്'

രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടും പിന്നെ എന്തിനാണ് ഐപിഎല്ലിലും കമന്ററി പറയുന്നതിലും സജീവമായി നിലനില്‍ക്കുന്നതെന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എംപിയും ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. താന്‍ നിരവധി പാവങ്ങളെ സഹായിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് എംപിയായിരിക്കെ മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

‘എല്ലാ മാസവും അയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഞാന്‍ 25 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. വര്‍ഷത്തില്‍ ഏകദേശം 2.75 കോടി രൂപ. ഒരു വായനശാല പണിയാന്‍ 25 ലക്ഷം വേറെ ചെലവഴിക്കുന്നു. ഞാന്‍ ഈ പണമെല്ലാം ചെലവഴിക്കുന്നത് സ്വന്തം പോക്കറ്റില്‍ നിന്നാണ്. അല്ലാതെ എംപി ഫണ്ടില്‍ നിന്നല്ല.’

‘എംപി ഫണ്ട് ഞാന്‍ എന്റേതായ ഒരു കാര്യത്തിനും ഉപയോഗിക്കുന്നില്ല. എന്റെ വീട്ടില്‍ പണം കായ്ക്കുന്ന മരമൊന്നും ഇല്ല. ഞാന്‍ പണിയെടുക്കുന്നത് കൊണ്ട് എനിക്ക് 5000 പേരെ ഊട്ടാനും വായനശാല പണിയാനും സാധിക്കുന്നു.’

‘കമന്ററി ചെയ്യുന്നുണ്ടെന്നും ഐപിഎല്ലില്‍ ജോലി ചെയ്യുന്നുണ്ടെന്നും പറയാന്‍ എനിക്ക് ഒരു നാണവും ഇല്ല. ഈ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ട്’ ഗംഭീര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായിരുന്നു ഗംഭീര്‍. ടീമിനെ പ്ലേഓഫില്‍ വരെ എത്തിക്കാന്‍ ഗംഭീറിന്റെ നേതൃത്വത്തിനായിരുന്നു.

Latest Stories

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്

ആ ഒരു കാരണം കൊണ്ടാണ് ഞാൻ 'നടികരി'ൽ അഭിനയിച്ചത്..: ഭാവന