ഒരു താരവും ധോണിയാണ് തന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടില്ല, എന്നാലിപ്പോള്‍ സാഹ

മുഹമ്മദ് തന്‍സി

വൃദ്ധിമാന്‍ സാഹയുടെ കരിയര്‍ നശിപ്പിച്ച ദ്രാവിഡിനും ഗാംഗുലിക്കും അഭിനന്ദനങ്ങള്‍. ധോണി സേവാഗിന്റെയും, ദാദയുടെയും, ഇര്‍ഫാന്‍ യൂസഫ് പത്താന്മാരുടെയും, യുവരാജിന്റെയും, ഗംഭീറിന്റെയും, കരിയര്‍ നശിപ്പിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ലക്ഷങ്ങള്‍ ഇപ്പോഴും ഉണ്ട് ഈ ഇന്ത്യയില്‍.

ആഹാ.. ധോണിയുടെ ഒരു പവറ് നോക്കണേയ്. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒരു താരം തന്റെ കരിയര്‍ ധോണി ആണ് നശിപ്പിച്ചത് എന്ന് പറഞ്ഞു രംഗത്ത് വന്നിട്ടില്ല. എന്നാല്‍ ഇതാ വൃദ്ധിമാന്‍ സാഹയുടെ വെളിപ്പെടുത്തലുകള്‍ കേള്‍ക്കുക. ദ്രാവിഡ് തന്നോട് വിരമിക്കാന്‍ ആവശ്യപ്പെട്ടു, ഗാംഗുലി വാക്കു മാറ്റി; തുറന്നടിച്ച് വൃദ്ധിമാന്‍ സാഹ.

റിട്ടയര്‍മെന്റിനെ കുറിച്ച് ആലോചിക്കാന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടു . ടീമില്‍ ഇടം ഉറപ്പു നല്‍കിയ ഗാംഗുലി പിന്നീട് വാക്കു മാറ്റിയെന്നും മുപ്പത്തിയേഴുകാരന്‍ ആരോപിച്ചു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിക്കാതെ പോയതിനു പിന്നാലെയാണ് സാഹയുടെ ആരോപണങ്ങള്‍. ‘ഇനി മുതല്‍ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം മാനേജ്മെന്റ് എന്നെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നതുകൊണ്ടാണ് ഇതുവരെ ഇക്കാര്യം പുറത്തു പറയാന്‍ സാധിക്കാതിരുന്നത്. ബിസിസിഐയുടെ തലപ്പത്ത് താന്‍ ഉള്ളിടത്തോളം കാലം ഒന്നും പേടിക്കാനില്ലെന്ന് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. ആത്മവിശ്വാസം നല്‍കുന്ന സന്ദേശമായിരുന്നു അത്. അതിനു ശേഷം എല്ലാം തകിടം മറിഞ്ഞു. എന്താണെന്നറിയില്ല.’ – സാഹ പറഞ്ഞു.

ദ്രാവിഡ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തുന്നതിങ്ങനെ; ‘ഗാംഗുലിയുടെ അഭിനന്ദന സന്ദേശം വന്ന് കുറച്ചുനാളുകള്‍ക്കുശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിളിച്ചിരുന്നു. ടീമില്‍ ഇടം ഉറപ്പാണെന്ന് ഗാംഗുലി പറഞ്ഞതിനാല്‍ തന്റെ പദ്ധതികള്‍ വിശദീകരിക്കാനാണ് ദ്രാവിഡ് വിളിക്കുന്നതെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, സംസാരിച്ചു തുടങ്ങിയപ്പോള്‍ ദ്രാവിഡ് പറഞ്ഞത് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. ഇത് എങ്ങനെയാണ് നിന്നോട് പറയേണ്ടത് എന്ന് എനിക്കറിയില്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് ടെസ്റ്റ് ടീമില്‍ പുതിയൊരു വിക്കറ്റ് കീപ്പറിനെ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ച വിവരം എന്നോട് പറഞ്ഞു. എന്റെ പ്രായമോ ഫിറ്റ്നസോ ആണോ പ്രശ്നമെന്ന് ഞാന്‍ ചോദിച്ചു. പക്ഷേ, ടീമിലുണ്ടെങ്കിലും ഞാന്‍ കളിക്കാനിറങ്ങാത്ത സാഹചര്യത്തില്‍ പുതിയൊരു ആളെ പരീക്ഷിക്കാനാണ് തീരുമാനമെന്നായിരുന്നു മറുപടി.’ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ദ്രാവിഡ് തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നു.

നാല്‍പ്പത് ടെസ്റ്റില്‍ 29.41 ശരാശരിയില്‍ 1353 റണ്‍സാണ് സാഹ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും സ്വന്തം പേരിലുണ്ട്. ഗാംഗുലിക്കും ദ്രാവിഡുനുമെതിരെ തുറന്നടിച്ചത് കൊണ്ട് ഇനി എതായാലും സാഹയെ ഇന്ത്യന്‍ ജേര്‍സിയില്‍ കാണാന്‍ കഴിയില്ല. Happy retirement life Wriddhiman Saha..

കടപ്പാട്: ക്രിക്കറ്റ് വൈബ്സ് – 365

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്