ലോക കപ്പ് ടീമിൽ അദ്ദേഹം ഇല്ലെങ്കിൽ ആരും അത്ഭുതപ്പെടാനില്ല, സൂപ്പർ താരത്തെ കുറിച്ച് ആകാശ് ചോപ്ര

ഈ വർഷാവസാനം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടുക എന്നത് ശ്രേയസ് അയ്യർക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് ആകാശ് ചോപ്ര പറയുന്നു. പേസ്‌ ബൗളറുമാരെ നേരിടുമ്പോൾ സമീപകാലത്ത് അയ്യർ ബുദ്ധിമുട്ടുന്നത് സ്ഥിരമായി കാണുന്ന കാഴ്ച ആയിരുന്നു.

അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ 23.50 ശരാശരിയിൽ 94 റൺസാണ് ശ്രേയസ് നേടിയത്. സ്പിന്നർമാർക്കെതിരെ മികച്ച ആക്രമണം നടത്തിയെങ്കിലും, പേസർമാരോട് അദ്ദേഹം ചെറുതായി കാണപ്പെട്ടു. ഷോട്ട് ബോളുകളിൽ താരം പരാജയപെടുന്നതിനും നാം സാക്ഷികളായി.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, പ്രോട്ടീസിനെതിരായ അവസരങ്ങൾ വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ട ആദ്യ മൂന്ന് കളിക്കാരായി റുതുരാജ് ഗെയ്‌ക്‌വാദ്, അക്സർ പട്ടേൽ, ഋഷഭ് പന്ത് എന്നിവരെ ആകാശ് ചോപ്ര തിരഞ്ഞെടുത്തു. അദ്ദേഹം ടീമിലിടം കിട്ടാൻ സാധ്യത ഇല്ലാത്ത നാലാമത്തെ കളിക്കാരനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു.

“അവസാനം ഏറ്റവും സാധ്യത കുറഞ്ഞ താരം , എന്റെ നാലാമത്തെ കളിക്കാരൻ ശ്രേയസ് അയ്യർ ആണ്. നമ്മൾ പന്തിന്റെ ഒരു പാറ്റേണിനെക്കുറിച്ച് പറഞ്ഞാൽ, ഇവിടെയും ഒരു പാറ്റേൺ ഉണ്ട്, ഐപിഎല്ലിലും അത് ഉണ്ടായിരുന്നു. ഫാസ്റ്റ് ബൗളറുമാർ വരുന്നു, ഷോട്ട് ബോളുകൾ എറിയുന്നു. അവിടെ അയ്യർക്ക് പിഴക്കുന്നു.”

“ഒരിക്കൽ കൂടി, നമ്മൾ ടോപ് ഓർഡറിൽ നോക്കിയാൽ . നിങ്ങൾക്ക് രോഹിത് ശർമ്മ, കോഹ്‌ലി, കെ എൽ രാഹുൽ എന്നിവർ സ്ഥാനം ഉറപ്പിച്ചതെയി കാണാം. സ്കൈ (സൂര്യകുമാർ യാദവ്) 4-ാം നമ്പറിൽ ഉറപ്പിച്ചു. അപ്പോൾ ശ്രേയസ് അയ്യർ എവിടെ ബാറ്റ് ചെയ്യും? ആദ്യ നാലിൽ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല.”

എന്തായാലും ഈ പരമ്പര അയ്യരുടെ ലോകകപ്പ് ടീമിലെ സ്ഥാനത്തിന് വലിയ ഭീക്ഷണി ഉണ്ടാക്കിയിരിക്കുകയാണ്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...