Ipl

ടൈറ്റന്‌സിന്റ ബാറ്റിംഗില്‍ സ്‌പെഷ്യലിസ്‌റ്റ് ബാറ്റിസ്മാന്റെ ആ ശൂന്യത എവിടെയും ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല

ഷാന്‍ ഷരീഫ്

ഓരോ കളിയിലും ഓരോ മാച്ച് വിന്നേഴ്‌സ് ഉണ്ടാകുക… ബാറ്റിങ്ങില്‍ മാത്രം സൗണ്ട് ഉള്ള ഒരു പ്ലയെറെ നോക്കിയാല്‍ കുറച്ചെങ്കിലും എടുത്തു പറയാന്‍ ഉള്ളത് യങ്സ്റ്റര്‍ ഗില്‍ മാത്രം… അതാവാം ക്യാപ്റ്റന്‍ ഹാര്‍ദിക് പോലും ബാറ്റിങ്ങില്‍ മുന്നിലേക്ക് ഇറങ്ങി കളിക്കേണ്ടി വരുന്നത്… പക്ഷെ ടൈറ്റന്‌സിന്റ ബാറ്റിങ്ങില്‍ സ്‌പെഷ്യലിസ്‌റ് ബാറ്റിസ്മാന്റെ ആ ശൂന്യത എവിടെയും ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതാണ് ടീം എന്ന നിലയില്‍ അവരുടെ വിജയം.

കളിയില്‍ പ്രധാനം വിജയമാണ് അതിനുവേണ്ടി ഒരു ടീം ആയി ഒറ്റകെട്ടായി ഏതു അറ്റം വരെയും സഞ്ചരിക്കാന്‍ തയാറായി നിക്കുന്നവര്‍ ആണ് ഗുജറാത്ത് ടൈറ്റന്‍സ് എന്ന് അവരുടെ ഗ്രൗണ്ടിലെ ബീഹെവിയറില്‍ നിന്ന് തന്നെ വ്യക്തമാണ് … അത് തന്നെയാകും ആദ്യ ഐപിഎല്‍ അവരെ ആദ്യ ക്വാളിഫഡ് ടീം ആക്കിയതും. വളരെ ചെറിയ ഒരു റണ്‍ ചൈസിങ് ഇറങ്ങുന്ന ലോകോത്തര ഓപ്പണര്‍ മാരുള്ള ല്കനൗ തകര്‍ന്നടിഞ്ഞതും ആ ടീം പ്ലെയ്ക്ക് എതിരെ ആണ്…

ഫിനിഷ് ചെയ്യേണ്ട കളികളില്‍ ഫിനിഷര്‍ ആകുക… പന്ത് എറിയേണ്ടിടത്തു എറിഞ്ഞു ഇടുക…തനിക്കു വേണ്ടി ടീം മുടക്കിയ പൈസയില്‍ 100% ആത്മാര്‍ത്ഥ കാണിക്കുകയാണ് റാഷിദ് ഖാന്‍. മില്ലെര്‍ എന്ന കില്ലര്‍ തിരിച്ചു വന്ന സന്തോഷത്തില്‍ ആണ് ലോക ക്രിക്കറ്റ് പ്രേമികള്‍…കളി ഫിനിഷിങ് ചെയ്യാന്‍ താരങ്ങളെ തേടുന്ന നമ്മള്‍ക്ക് ഒരു പരുതിവരെ തെവാട്ടിയ എന്ന പ്ലെയര്‍ ഒരു ഉത്തരമാകുന്ന കാഴ്ച്ച പലവെട്ടം കണ്ട് കഴിഞ്ഞു.

മുന്ന് ഓവറുകള്‍ എറിഞ്ഞു വെറും 5 റണ്‍സ് വിട്ടുകൊടുത്തു ബാറ്റിസ്മാന്‍മാരെ സമ്മര്‍ദ്ധത്തില്‍ ആക്കുക… അതുവഴി കൂടെ എറിയുന്നവര്‍ക്ക് വിക്കറ്റ് എടുക്കാന്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക , ടീമിന് ആവശ്യമുള്ളപ്പോള്‍ ക്രൂഷ്യല്‍ വിക്കറ്റുകള്‍ നേടുക … ഷമിയൊക്കെ ഗുജറാത്തിനായി ആസ്വദിച്ചു കളിക്കുകയാണ്.. വരും കളികളില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ കോച്ച് ആശിഷ്ജിക്കും പിള്ളേര്‍ക്കും ആദ്യ ഐപിഎല്‍ കപ്പ് മോഹിക്കുന്നതില്‍ തെറ്റില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ