ഇനി ഇല്ല ആ സ്റ്റൈലൻ ബാറ്റിംഗ്, ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സൂപ്പർ താരം പാഡഴിച്ചു; ഓസ്‌ട്രേലിയൻ ആരാധകർക്ക് നിരാശ

ഓസ്‌ട്രേലിയക്കും മെൽബൺ റെനഗേഡ്‌സിനും വേണ്ടി കളിച്ചിട്ടുള്ള മുൻ താരം ഷോൺ മാർഷ് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സിഡ്‌നി തണ്ടറിനെതിരെ നടക്കാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് 2024 മത്സരമാണ് ക്ലബ്ബിനായുള്ള 40-കാരന്റെ അവസാന മത്സരമെന്ന് ഞായറാഴ്ച റെനഗേഡ്‌സ് സ്ഥിരീകരിച്ചു.

“ഞാൻ മെൽബൺ റെനഗേഡ്സിനായി കളിക്കാൻ ഇഷ്ടപ്പെടുന്നു, കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഇവിടെ മികച്ച ആളുകളെ കണ്ടുമുട്ടി, ഞാൻ ഉണ്ടാക്കിയ സുഹൃത്തുക്കൾ ജീവിതകാലം മുഴുവൻ എന്റെ കൂടെയുണ്ടാകും,” ഷോൺ മാർഷ് പ്രസ്താവനയിൽ പറഞ്ഞു.“ഞങ്ങളുടെ ആരാധകർ ആവേശഭരിതരാണ്, എന്റെ യാത്രയിൽ അവർ നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. പരിശീലകർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവർക്കും – എന്നെ പിന്തുണച്ചതിന് നന്ദി. അവർ എന്റെ ജോലി എളുപ്പമാക്കി.” മാർഷ് പറഞ്ഞു.

ആരോൺ ഫിഞ്ച് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചത് കഴിഞ്ഞ ദിവസം വാർത്ത ആയിരുന്നു. ബിഗ് ബാഷ് ലീഗിൽ സജീവമായിരുന്ന താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ച് കൂടിയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി 38 ടെസ്റ്റ് മത്സരങ്ങളും 73 ഏകദിന മത്സരങ്ങളും 15 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 13 സെഞ്ചുറി നേടിയിട്ടുള്ള താരം ഐ പി എല്ലിലെ ആദ്യ ഓറഞ്ച് ക്യാപ് ഹോൾഡർ കൂടിയാണ്. 71 ഐ പി എൽ മത്സരങ്ങളിൽ നിന്നും 2477 റൺസ് താരം നേടിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ