ജയിലർ സിനിമയിൽ ഇനി ആർ.സി.ബി ജേഴ്സി ഉപയോഗിച്ചുള്ള ഭാഗം വേണ്ട, ടീമിന്റെ പരാതിയിൽ കോടതി നിർദേശം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ജഴ്‌സി ധരിച്ച് സിനിമയിൽ കാണിക്കുന്ന ആക്രമണ രംഗങ്ങൾ മാറ്റാൻ ‘ജയിലർ’ സിനിമയുടെ നിർമ്മാതാക്കളോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, സെപ്തംബർ 1-നകം സീനുകൾ മാറ്റേണ്ടതാണ്. ഒരു തിയേറ്ററിലും ഈ രംഗങ്ങൾ കാണിക്കരുത് എന്നതാണ് നിർദേശം.

ഐ‌പി‌എൽ ടീം കോടതിയിൽ പരാതി നൽകുകയും “അപമാനകരമായ രീതിയിൽ” ചിത്രീകരിച്ചിരിക്കുന്ന സീനുകളിൽ ആർ‌സി‌ബി ജേഴ്‌സി ഉപയോഗിക്കുന്നതിനെതിരെ എതിർപ്പ് ഉന്നയിക്കുകയും ചെയ്തു. സിനിമയിലെ ഒരു ആക്രമണ രംഗത്തിൽ ഒരു വ്യക്തി ആർ.സി.ബിയുടെ ജേഴ്സി ഉപയോഗിച്ചിരുന്നു. അതിന് എതിരെയാണ് ഇപ്പോൾ ടീം പരാതി നൽകിയത്.

ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അവകാശപ്പെടുന്നത് സിനിമയിലെ ജഴ്‌സിയുടെ ഉപയോഗം മോശമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ജേഴ്‌സി ഉപയോഗിക്കുന്നതിന് മുമ്പ് ടീമിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നുമാണ്. തങ്ങളുടെ ബ്രാൻഡ് പ്രതിച്ഛായയെ മോശമാക്കി എന്നതാണ് ടീമിന്റെ പരാതി.

ആർസിബിയും സിനിമാ നിർമ്മാതാക്കളും തമ്മിൽ ധാരണയിലെത്തിയതായും സൂചനയുണ്ട്. ആർ‌സി‌ബി ജേഴ്‌സിയായി ചിത്രീകരിക്കാത്ത വിധത്തിൽ ജേഴ്‌സി മാറ്റാൻ സിനിമാ പ്രവർത്തകർ സമ്മതിച്ചിട്ടുണ്ട്.

“ഇതിൽ RCB ജേഴ്‌സിയുടെ ഭാഗങ്ങൾ മാറ്റും. പകരം ജേഴ്സി കാണാത്ത രീതിയിൽ ഭാഗങ്ങൾ കാണിക്കണം. ഇരു കൂട്ടരും തമ്മിൽ ഈ കാര്യത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്.”കോടതി പറഞ്ഞു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്