ഇനി ഇല്ല ക്രിക്കറ്റ്, അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയൻ യുവതാരം; പാഡഴിക്കുന്നത് ബോർഡർ ഗവാസ്‌ക്കർ പരമ്പരയിൽ ഇന്ത്യയെ വിറപ്പിച്ചവൻ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്‌സ്‌കി എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. പരിക്കിന്റെ പാരമ്പര്യം ഉള്ള താരത്തിന് പതിമൂന്നാം തവണ പരിക്കേറ്റതിന് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. അതിനാൽ തന്നെ ഇനി ഒരു പരിക്കും കൂടി താൻ താങ്ങില്ല എന്ന് പറഞ്ഞ് വിരമിക്കൽ പ്രഖ്യാപിക്കുക ആയിരുന്നു.

SEN റേഡിയോയിൽ സംസാരിക്കവേ, താൻ ഇനി ഒരു തലത്തിലും ക്രിക്കറ്റ് കളിക്കില്ലെന്ന് പുക്കോവ്സ്കി പ്രഖ്യാപിച്ചു. വിദഗ്ധരുടെ ഒരു പാനലിന്റെ ശുപാർശകളെ തുടർന്നാണ് ബാറ്റ്സ്മാൻ തീരുമാനം എടുക്കാൻ നിർബന്ധിതനായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “ഒരുപക്ഷേ മെച്ചപ്പെട്ട സാഹചര്യങ്ങളിൽ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇനി ക്രിക്കറ്റ് കളിക്കാൻ പോകുന്നില്ല. കഴിയുന്നത്ര ലളിതമായി പറഞ്ഞാൽ വളരെ ബുദ്ധിമുട്ടുള്ള ഒരു വർഷമാണ് ഇത്” പുക്കോവ്സ്കി വിരമിക്കൽ വേളയിൽ പറഞ്ഞു.

36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ച്വറികൾ ഉൾപ്പെടെ 45.19 ശരാശരിയിൽ 2,350 റൺസ് പുക്കോവ്സ്കി നേടിയിട്ടുണ്ട്. 2020/21 സീസണിൽ ഇന്ത്യയ്‌ക്കെതിരെ സിഡ്‌നിയിൽ നടന്ന തന്റെ ഏക ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം രണ്ട് ഇന്നിങ്‌സുകളിൽ ആയി 62 ഉം 10 ഉം റൺസ് നേടി.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട താരങ്ങളിൽ ഒരാളായിരുന്നു വിൽ പുക്കോവ്‌സ്‌കി.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം