ടീം ഏതുമാകട്ടെ, ഇത് സഹിക്കാവുന്നതിലും അപ്പുറം; മത്സരത്തിനിടയിൽ കോഹ്‌ലിക്കും രോഹിത്തിനും കിട്ടിയത് വമ്പൻ പണി

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 18 റൺസിന്‌ ജയം. ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്ത ഫിൽ സാൾട്ട്, വിരാട് കോഹ്ലി, രജത് പട്ടീദാർ, ടിം ഡേവിഡ് എന്നിവരുടെ മികവിലാണ് ആർസിബിക്ക് വിജയകനായത്. ആർസിബി പടുത്തുയർത്തിയ 241 റൺസെന്ന പടുകൂറ്റൻ റൺമല കീഴടക്കാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് മാത്രം നേടാനാണ് മുംബൈയ്ക്ക് സാധിച്ചത്.

മൂന്നിൽ രണ്ട് മത്സരങ്ങളും ഇപ്പോൾ മുംബൈ തോറ്റിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങൾ മുംബൈ ഇന്ത്യൻസിന് നിർണായകമായിരിക്കും. ആർസിബിക്കായി ഫിൽ സാൾട്ട് 36 പന്തിൽ 78 റൺസും, വിരാട് കോഹ്ലി 38 പന്തിൽ 50 റൺസും, രജത് പട്ടീദാർ 20 പന്തിൽ 53 റൺസും, ടിം ഡേവിഡ് 16 പന്തിൽ 34 റൺസും നേടി മികച്ച പ്രകടനം നടത്തി.

മുംബൈക്കായി റയാൻ റിക്കിൽടോൺ 37 റൺസും, രോഹിത് ശർമ്മ 19 റൺസും, സുയകുമാർ യാദവ് 33 റൺസും, ഹർദിക് പാണ്ട്യ 40 റൺസും കൂടാതെ മുംബൈയുടെ ടോപ് സ്കോററായി ഷെർഫാനെ റുഥർഫോർഡ് 71 റൺസും നേടി മികച്ച പ്രകടനം നടത്തി.

മത്സരത്തിൽ ആർസിബി താരം വിരാട് കോഹ്‌ലി പനിയോടെയാണ് കളിച്ചത് കൂടാതെ ആംഗിൾ ഇഞ്ചുറിയും പിടിപെട്ടിരുന്നു. അതിനാൽ തന്നെ കോഹ്ലി രണ്ടാം ഇന്നിങ്സിൽ ഫീലിംഡിങ്ങിനു ഇറങ്ങിയിരുന്നില്ല. കൂടാതെ മുംബൈ മുൻ നായകൻ രോഹിത് ശർമയ്ക്കും പരിക്ക് സംഭവിച്ചു. ബാറ്റിംഗ് പൂർത്തിയാകാതെ അദ്ദേഹം റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയായിരുന്നു.

Latest Stories

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും