'ഇല്ല കൈവിടില്ല, എന്റെ സച്ചിനാണ് അവൻ'; വർഷങ്ങൾക്ക് ശേഷം വീണ്ടും സുഹൃത്തുക്കൾ കണ്ടുമുട്ടി; വീഡിയോ വൈറൽ

ക്രിക്കറ്റ് ദൈവമായ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും മുൻ സഹതാരവുമായി വിനോദ് കാംബ്ലിയും കണ്ടു മുട്ടിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇവരുടെ ആദ്യകാല പരിശീലകനായ രമാകാന്ത് അച്‍രേക്കറുടെ സ്മരണയ്ക്കായി നടത്തിയ പരിപാടിയിലാണ് ഇരുവരും വീണ്ടും സൗഹൃദം പങ്ക് വെച്ചത്.

വേദിയിൽ കാംബ്ലി വന്നു ഇരുന്നപ്പോൾ അത് കണ്ട സച്ചിൻ ഉടൻ തന്നെ കാംബ്ലിയുടെ അടുത്തേക്ക് ചെന്ന് സംസാരിക്കുകയായിരുന്നു. സച്ചിനെ കണ്ടതും അദ്ദേഹത്തിന്റെ കൈ മുറുകെ പിടിച്ചായിരുന്നു വിനോദ് കാംബ്ലി സംസാരിച്ചിരുന്നത്. ഒരുപാട് നേരം അദ്ദേഹം സച്ചിന്റെ കൈ പിടിച്ചിരുന്നു. സച്ചിൻ പോകാനായി ശ്രമിക്കുമ്പോഴും വിനോദ് കാംബ്ലി തന്റെ സുഹൃത്തിനെ പിടിച്ചുനിർത്താൻ ശ്രമിച്ചു. ഒടുവിൽ പരിപാടിയുടെ സംഘാടകരിലൊരാൾ എത്തിയാണ് സച്ചിനെ കൂട്ടികൊണ്ട് പോയത്.

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളായിട്ടാണ് ആരാധകർ സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. തന്റെ കരിയറിന്റെ ആദ്യ രണ്ട് മത്സരങ്ങൾ കാംബ്ലി തുടർച്ചയായി സെഞ്ചുറികൾ നേടിരുന്നു. പിന്നീട് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നതിൽ നിന്ന് താരം പരാജയപ്പെടുകയായിരുന്നു. അതിലൂടെ ഇന്ത്യൻ ടീമിൽ നിന്നും അദ്ദേഹം പുറത്തായി. ഇന്ത്യക്ക് വേണ്ടി 104 ഏകദിനങ്ങളും 17 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2004 ഇത് ആണ് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തുന്നത്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി