ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നിൽക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ചുറിയും, വിൽ യങ് അർദ്ധ സെഞ്ചുറിയും നേടി.
ഇപ്പോഴിതാ ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയിൽ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം റുതുരാജ് ഗെയ്ക്വാദ് മതിയായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സദഗോപൻ രമേശ്.
‘നിതീഷ് കുമാർ റെഡ്ഡിയുടെ സ്ഥാനത്ത് റുതുരാജ് ഗെയ്ക്വാദ് ഉണ്ടാകേണ്ടതായിരുന്നു. കാരണം നിതീഷ് കളിക്കാൻ സാധ്യതയില്ലായിരുന്നു, വാഷിങ്ടൺ സുന്ദറിന്റെ പരിക്ക് കാരണം മാത്രമാണ് അദ്ദേഹം അങ്ങനെ ചെയ്തത്. കളിച്ചാലും അദ്ദേഹത്തെ പൂർണമായി ഉപയോഗപ്പെടുത്തുമോ എന്ന ചോദ്യവും ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ, അദ്ദേഹം രണ്ട് ഓവർ മാത്രം എറിഞ്ഞ് 20 റൺസ് നേടി,’ സദഗോപൻ പറഞ്ഞു.