ഹാട്രിക്ക് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം, ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാർ: രജത് പാട്ടീദാർ

തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്തിനെ 5 വിക്കറ്റുകൾക്കാണ് തോല്പിച്ചത്. ബെംഗളുരുവിനായി വിരാട് കോഹ്ലിയാണ് വിജയശില്പിയായത്. 42 പന്തുകളിൽ നിന്ന് പുറത്തകാതെ 75 റൺസാണ് താരം ഇന്ന് അഹ്മദാബാദ് സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്.

ബെംഗളൂരു ഓപണർ വെങ്കടേഷ് അയ്യരും മത്സരത്തിൽ മികച്ചുനിന്നു. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം പതിനാറ് പന്തിൽ നിന്ന് 32 ബൗളുകളാണ് വെങ്കടേഷ് അയ്യർ ജിടിക്കെതിരെ നേടിയത്. ടിം ഡേവിഡ് (24), നായകൻ രജത് പാട്ടിദാർ (15), ജിതേഷ് ശർമ (11)*, എന്നിവരും കളിയിൽ മികച്ചു നിന്നു.

ഇപ്പോഴിതാ മൂന്നാം കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നയിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍. ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി കിരീടം നിലനിർത്തിയതിന് പിന്നാലെയാണ് പാട്ടീദാറിന്റെ പ്രഖ്യാപനം.

ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആര്‍സിബി മാറി. സിഎസ്‌കെയും മുംബൈയും അഞ്ച് തവണ വീതം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും, ഒരു ടീമിനും ഇതുവരെ തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടില്ല. ഈ ചരിത്ര നാഴികക്കല്ലിലേക്ക് ആര്‍സിബിയെ എത്തിക്കാനാണ് പാട്ടീദാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

Latest Stories

ഇത് സൂര്യവൻഷിയുടെ സീസൺ; ഐപിഎൽ ചരിത്രം തിരുത്തിയ 15-കാരൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ

തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മനുഷ്യശരീരം അവസാന സ്വത്തായ ഒരു സമൂഹത്തിന്റെ ദുഃഖഗാഥ

ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കാൻ തയ്യാറെടുത്ത് കോക്രോച് ജനത പാർട്ടി നായകൻ; ജൂൺ ആറിന് ഡൽഹിയിൽ സമരം; അണിചേരാൻ ആഹ്വാനം

വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാര്‍ക്ക് മാത്രം ഉത്തരവ് ബാധകമെന്ന് കൂട്ടിച്ചേര്‍ത്ത് കോടതി; വീണയ്‌ക്കെതിരെ അന്വേഷണം തുടരാം

പെട്രോള്‍ ഡീസല്‍ അധിക നികുതിയില്‍ ബിജെപി സര്‍ക്കാരുകളെ മാതൃകയാക്കണം; ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറവ് വരുത്തണം : കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി പിണറായി വിജയന്‍റെ ഡ്രൈവർ

ഐആർജിസി കമാൻഡർമാർ ഭരണത്തിൽ അമിതമായി ഇടപെടുന്നു; ഇറാൻ പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്; നിഷേധിച്ച് ഓഫീസ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; ഇടക്കാല ഉത്തരവിനുള്ള സിഎംആര്‍എല്‍ ആവശ്യം തള്ളി ഹൈക്കോടതി