ചാമ്പ്യന്‍സ് ട്രോഫി 2025: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ചു

അടുത്ത മാസം പാകിസ്ഥാനിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. മിച്ചല്‍ സാന്റ്നര്‍ നയിക്കുന്ന 15 അംഗ ടീമിലേക്ക് ഫാസ്റ്റ് ബോളര്‍മാരായ ലോക്കി ഫെര്‍ഗൂസണെയും ബെന്‍ സിയേഴ്‌സിനെയും തിരിച്ചുവിളിച്ചു എന്നതാണ് ശ്രദ്ധേയം.

2017 ലെ അവസാന ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ടോം ലാതം, മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവരും ടീമിന്റെ അനുഭവം ശക്തിപ്പെടുത്തുന്നു. വില്യംസണ്‍ 2013 പതിപ്പിലും കളിച്ചിട്ടുണ്ട്.

സാന്റ്‌നര്‍ ആദ്യമായി ന്യൂസിലന്‍ഡിനെ ഒരു പ്രധാന ടൂര്‍ണമെന്റിലേക്ക് നയിക്കും. മൈക്കല്‍ ബ്രേസ്വെല്‍, ഗ്ലെന്‍ ഫിലിപ്സ്, റാച്ചിന്‍ രവീന്ദ്ര എന്നിവര്‍ക്കൊപ്പം അദ്ദേഹം സ്പിന്‍ ബൗളിംഗ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.

ഡെവണ്‍ കോണ്‍വേ, വില്‍ യംഗ്, രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, വില്യംസണ്‍ എന്നിവര്‍ ആഴവും അനുഭവസമ്പത്തും നല്‍കുന്ന ബാറ്റിംഗ് നിര ശക്തമാണ്. സിയേഴ്സ്, വില്‍ ഒറൂര്‍ക്ക്, നഥാന്‍ സ്മിത്ത് എന്നിവരെ അവരുടെ ആദ്യ ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാന്‍ തിരഞ്ഞെടുത്തു. എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ ടി20, ഏകദിന അന്താരാഷ്ട്ര പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജേക്കബ് ഡഫിയെ ട്രാവലിംഗ് റിസര്‍വായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് ടി20 ലോകകപ്പിലും രണ്ട് ഏകദിന ലോകകപ്പുകളിലും കളിച്ച് പരിചയസമ്പന്നരായ മാറ്റ് ഹെന്റിയും ഫെര്‍ഗൂസണുമാണ് പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ കറാച്ചിയിലും ലാഹോറിലും സന്നാഹ ത്രിരാഷ്ട്ര പരമ്പരയും കറാച്ചിയില്‍ അഫ്ഗാനിസ്ഥാനെതിരെ സന്നാഹ മത്സരവും നടത്തി ന്യൂസിലന്‍ഡ് ടൂര്‍ണമെന്റിന് തയ്യാറെടുക്കും.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: മിച്ചല്‍ സാന്റ്നര്‍ (സി), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാതം, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്ക്, ഗ്ലെന്‍ ഫിലിപ്സ്, റാച്ചിന്‍ രവീന്ദ്ര, ബെന്‍ സിയേഴ്സ്, നഥാന്‍ സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, വില്‍ യംഗ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ