എന്നെ ഒരിക്കലും അനുകരിക്കരുത്, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് എം എസ് ധോണിയുടെ ഉപദേശം

ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദിന് താൻ നൽകിയ ഉപദേശങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് എം.എസ്. ധോണി. ഞായറാഴ്ച നടന്ന ഒരു പരിപാടിക്കിടെയാണ് ‘തല’ തന്റെ നേതൃത്വ ശൈലിയെക്കുറിച്ചും ടീമിന്റെ ഭാവിയെക്കുറിച്ചും സംസാരിച്ചത്.

താൻ ടീമിനെ നയിച്ച രീതി പിന്തുടരുന്നതിന് പകരം സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ച് ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഋതുരാജിനോട് ആവശ്യപ്പെട്ടതെന്ന് ധോണി വെളിപ്പെടുത്തി. ഫുട്ബോളിനെപ്പോലെയല്ല ക്രിക്കറ്റെന്നും ഇവിടെ തീരുമാനങ്ങൾ എടുക്കേണ്ടത് കോച്ചല്ല, മറിച്ച് ക്യാപ്റ്റനാണെന്നും ധോണി ഓർമ്മിപ്പിച്ചു. “സിഎസ്കെയെ എങ്ങനെ നയിക്കണമെന്ന് റുതുരാജിന് തീരുമാനിക്കാം. എന്റെ ചില രീതികൾ അവൻ സ്വീകരിച്ചേക്കാം, പക്ഷേ ഓരോ വ്യക്തിയും വ്യത്യസ്തരാണ്. നിന്റെ ശൈലി എന്താണോ അത് നടപ്പിലാക്കാൻ നിനക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു.”

താക്കോൽ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ ഒരിക്കലും ഉത്തരവുകളാകരുത് എന്ന് ധോണി വിശ്വസിക്കുന്നു. “ഞാൻ പത്ത് ഉപദേശങ്ങൾ നൽകിയാൽ അതിൽ ഒന്ന് പോലും അനുസരിക്കാതിരിക്കാനുള്ള അവകാശം ഋതുരാജിനുണ്ട്. ഒരു ലീഡർ എന്ന നിലയിൽ ലഭ്യമായ വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് അവൻ തന്നെ തീരുമാനിക്കണം. ആ ഉത്തരവാദിത്തം അവന്റേതാണ്.”

തന്റെ ആരാധകവൃന്ദത്തെക്കുറിച്ചും സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെക്കുറിച്ചും ധോണിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. “ആരാധകരെ വശീകരിക്കാനോ ഫോളോവേഴ്‌സിനെ കൂട്ടാനോ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. നമ്മൾ എപ്പോഴും ആധികാരികമായി ഇരിക്കുക എന്നതാണ് പ്രധാനം. നിങ്ങൾ നിങ്ങളായിത്തന്നെ ഇരിക്കുമ്പോൾ ആളുകൾ നിങ്ങളെ സ്നേഹിച്ചു തുടങ്ങും.” ധോണി പറഞ്ഞു.

Latest Stories

ചെന്നൈക്കായി ധോണിയുടെ അവസാന മത്സരം? ചെപ്പോക്കിൽ തലയെ കാണാൻ വമ്പൻ ആരാധക തിരക്ക്

'വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്'; സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിനെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ

മേയ് 21ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, ജി സുധാകരന്‍ പ്രോ ടേം സ്പീക്കര്‍; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി

'നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭാര്യയും മക്കളും പങ്കെടുത്തോ?'; വിജയ്‌യെ കടന്നാക്രമിച്ച് ഡിഎംകെ എംഎൽഎ

'പ്രതികാര നടപടിയല്ല സ്വാഭാവിക നീതി'; രക്ഷാപ്രവർത്തനത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ല, സ്വകാര്യ ബസ് മേഖല തകർന്നു പോകുമെന്ന് ബസ് ഉടമകൾ

ആശമാരുടെ സമരം ഓണറേറിയം 21,000 രൂപയാക്കാൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി, അടുത്ത ഘട്ടത്തിൽ വീണ്ടും ഉയർത്തും

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

“ജനവിധിയുടെ ചുവന്ന മുന്നറിയിപ്പ്: അഹങ്കാര രാഷ്ട്രീയം തകർത്ത സിപിഎമ്മിന്റെ ആന്തരിക പ്രതിസന്ധി”

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി