സ്മിത്തിന് ശവകല്ലറ ഒരുക്കി വാഗ്നര്‍, നാണംകെട്ടത് തുടര്‍ച്ചയായി നാലാം തവണ

ന്യൂസിലന്‍ഡീനെതിരെ ടെസ്റ്റ് പരമ്പരയില്‍ സ്റ്റീവ് സ്മിത്തിനെ കുഴക്കി കിവീസ് പേസര്‍ വാഗ്നര്‍. ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റിലായി തുടര്‍ച്ചയായി നാല് തണവയാണ് വാഗ്നറുടെ പന്തില്‍ സ്മിത്ത് പുറത്താകുന്നത്. അതും വാഗ്നറുടെ ഷോര്‍ട്ട് ബോളിലാണ് സ്മിത്ത് പുറത്താകുന്നത് എന്നതാണ് ഏറെ രസകരം.

116 പന്തുകളാണ് സ്മിത്തിന് എതിരെ വാഗ്‌നര്‍ പരമ്പരയില്‍ ഇതുവരെ ഏറിഞ്ഞത്. ഇതില്‍ 22 റണ്‍സ് മാത്രമാണ് സ്മിത്തിന് നേടാനായത്. പകരം നാല് തവണയും സ്മിത്ത് വാഗ്നര്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങി. ര

ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗില്‍ 43 റണ്‍സില്‍ സ്മിത്ത് നില്‍ക്കെ വാഗ്‌നര്‍ താരത്തെ സൗത്തിയുടെ കൈകളിലെത്തിച്ചു. രണ്ടാം ഇന്നിങ്സില്‍ 16 റണ്‍സെടുത്ത് നില്‍ക്കെയാണ് വാഗ്നറുടെ പ്രവഹരം. റാവലിനാണ് ഇത്തവണ സ്മിത്ത് ക്യാച്ച് നല്‍കിയത്.

രണ്ടാം ടെസ്റ്റിലും പതിവ് ആവര്‍ത്തിച്ചു. സെഞ്ചുറിയിലേക്ക് കുതിച്ച സ്മിത്തിനെ 85 റണ്‍സിലെത്തിയപ്പോള്‍ വീണ്ടും വില്ലനായി വാഗ്‌നറെത്തി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഏഴ് റണ്‍സ് എടുത്ത് നില്‍ക്കെ വീണ്ടും സ്മിത്തിനെ വാഗ്‌നര്‍ വീഴ്ത്തി.

അതെസമയം മത്സരത്തില്‍ ഓസ്‌ട്രേലിയ മേധാവിത്വം തുടരുകയാണ്. മൂന്നാം ദിവസം മത്സരം അവസാനിയ്ക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് കൈയ്യിലിരിക്കെ ഓസ്‌ട്രേലിയ 456 റണ്‍സ് മുന്നിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ 467 റണ്‍സിന് മുന്നില്‍ ന്യൂസിലന്‍ഡ് കേവലം 148 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റിന് 137 റണ്‍സ് എടുത്തിട്ടുണ്ട്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത