സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മാത്രമല്ല സച്ചിൻ ടെൻഡുൽക്കർ എന്ന ഇതിഹാസത്തെ സ്നേഹിക്കുന്നത്. ലോകം മുഴുവൻ ആരാധകർ അദ്ദേഹത്തിനുണ്ട്. എന്നാൽ ഇതിഹാസത്തിനെതിരെ ഒരു പരാതി ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഒരു അയൽക്കാരൻ. ബാന്ദ്രയിലുള്ള സച്ചിന്റെ വീട്ടിൽ നിന്ന് രാത്രികാലങ്ങളിൽ അസഹനീയമായ ഒച്ചപ്പാടുണ്ടാകുന്നുവെന്നാണ് സച്ചിന്റെ അയൽക്കാരൻ ദിലീപ് ഡിസൂസയുടെ പരാതി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

രാത്രി കാലങ്ങളിൽ സച്ചിന്റെ വീടിന് മുന്നിൽ സിമന്റ് കുഴയ്ക്കുന്ന യന്ത്രം പ്രവർത്തിപ്പിക്കുന്നുവെന്നും ഇതിൽ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നുമാണ് ദിലീപ് ഉന്നയിക്കുന്ന പരാതി. മാന്യമായും ന്യായമായുമുള്ള സമയത്ത് യന്ത്രം പ്രവർത്തിപ്പിക്കാൻ സച്ചിൻ ഇടപെട്ട് നിർദേശിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം .പ്രിയപ്പെട്ട സച്ചിൻ, സമയം രാത്രി 9 മണിയായെന്നും ബാന്ദ്രയിലെ വീടിന് മുന്നിൽ സിമെന്റ് മിക്‌സെർ പ്രവർത്തിക്കുകയാണെന്നും അത് വലിയ ശബ്ദമുണ്ടാക്കുകയാണെന്നും ദിലീപ് എക്‌സിൽ കുറിച്ചു.

എക്‌സിലൂടെ ഉന്നയിച്ച ഈ പരാതിക്ക് ട്രോളുകൾ കിട്ടുന്നതിന് പിന്നാലെ അയൽക്കാരനെ സച്ചിൻ തന്നെ നേരിട്ട് വിളിക്കുകയും സംസാരിക്കുകയും ചെയ്തു എന്നും പറഞ്ഞ് ദിലീപ് മറ്റൊരു ട്വീറ്റും എഴുതിയിട്ടുണ്ട്. സച്ചിൻ തന്നെ വിളിച്ചെന്നും അയൽക്കാരന് ശല്യമില്ലാത്ത പോലെ പണികളുടെ സമയം ക്രമീകരിക്കാമെന്നും ശബ്ദം കുറക്കാമെന്നും ഉറപ്പ് നൽകിയിരിക്കുകയാണ്. അതിന്റെ സന്തോഷം രക്ഷപ്പെടുത്തിയ ദിലീപ് ഇത്തരത്തിൽ ശബ്ദം ഉണ്ടാക്കുന്നവരോട് അത് കുറക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്തായാലും ട്വീറ്റും അതിന് സച്ചിൻ നൽകിയ മറുപടിയും വൈറലായിരിക്കുകയാണ്.

Latest Stories

'മാര്‍ക്കോ' എന്ന ക്രൂരനായ വില്ലന്‍, ചോരയില്‍ കുളിച്ച് കത്തിയുമായി ഉണ്ണി മുകുന്ദന്‍; ഫസ്റ്റ്‌ലുക്ക് വൈറല്‍

റൊണാൾഡോയോ മെസിയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, അവനെക്കുറിച്ച് നല്ലത് പറയാൻ ആരും ഇല്ല; സ്പെയിൻ പരിശീലകൻ പറയുന്നത് ഇങ്ങനെ

പണം വാങ്ങി 12 കാരിയെ 72കാരന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: 'ആ താരം കളിക്കണമോ വേണ്ടയോ എന്ന് ഹാര്‍ദ്ദിക് തീരുമാനിക്കും'; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

എനിക്ക് ഒരു പശ്ചാത്തപവുമില്ല, വളരെ ചിന്തിച്ചെടുത്ത തീരുമാനമാണ് 'അമ്മ'യില്‍ നിന്നുള്ള രാജി: പാര്‍വതി തിരുവോത്ത്

മത്സരം നടന്നില്ലെങ്കിൽ എന്താ, ഹാപ്പി ആയി കാനഡ താരങ്ങൾ; കാരണക്കാരനായത് ദ്രാവിഡ്

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലക്ഷ്യമിട്ട് ജെഡിയുവും ടിഡിപിയും; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇന്ത്യ സഖ്യവും

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: രണ്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്; പ്രതി മരിച്ച നിലയിൽ

ടി20 ലോകകപ്പിലെ തിരിച്ചടി, വിരമിക്കലിനൊരുങ്ങി പാക് താരങ്ങള്‍

സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ ചവിട്ട് ഇങ്ങോട്ടും വന്നിട്ടുണ്ട്, അതേ ആളുകള്‍ പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്: ഗോകുല്‍ സുരേഷ്