അവൻ എന്നെ നിരീക്ഷിക്കുന്നതായിരുന്നു എന്റെ കരുത്ത്, സഞ്ജു അല്ല അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ധ്രുവ് ജൂറൽ

ഇതിഹാസ താരം എംഎസ് ധോണി എതിരാളിയായി എത്തുമ്പോൾ സ്വാഭാവികമായി തോന്നുന്ന ആ സമ്മർദ്ദമൊന്നും തനിക്ക് തോന്നിയില്ല എന്ന് പറയുകയാണ് ധ്രുവ് ജൂറൽ. നേരെമറിച്ച്, ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) നായകന്റെ സാന്നിദ്ധ്യം കുട്ടിക്കാലം മുതൽ ഇതിഹാസ കളി കാണുന്നതിനാൽ തന്നെ ഒരുപാട് പ്രജോദിപ്പിച്ചതായിട്ടും യുവതാരം പറഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ ഈ സീസണിൽ രണ്ടാം മത്സരത്തിലും ചെന്നൈക്ക് അത് സാധിച്ചില്ല, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇരുന്നിട്ടും രാജസ്ഥാൻ എന്ന ഉരുക്കുകോട്ടക്ക് മുന്നിൽ ചെന്നൈക്ക് പിടിച്ചുനിൽക്കാൻ ആയില്ല . ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളുടെ രണ്ടാം ഘട്ട മത്സരത്തിൽ ഏറ്റുമുട്ടിയ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 32 റണ്‍സ് ജയം. രാജസ്ഥാൻ മുന്നോട്ടുവെച്ച 203 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 170 റണ്‍സെടുക്കാനെ ആയുള്ളു. 33 പന്തിൽ 52 റൺ നേടിയ ശിവം ദുബൈ ചെന്നൈ നിരയിൽ ടോപ് സ്കോററായി.

ജയ്‌സ്വാൾ പുറത്തായതിന് ശേഷം 200 കടക്കില്ല എന്ന് കരുതിയ സ്കോർ അത് കടത്താൻ സഹായിച്ചത് ധ്രുവ് ജൂറൽ 15 പന്തിൽ 35 പടിക്കൽ 13 പന്തിൽ 27 എന്നിവരുടെ അസാദ്യ മികവാണ് . മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ, ഇന്ത്യൻ ഇതിഹാസത്തിനൊപ്പം ഫീൽഡ് പങ്കിടുന്നതിന്റെ അർത്ഥത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ യുവതാരം പങ്കുവെച്ചു. അദ്ദേഹം അഭിപ്രായപ്പെട്ടു:

“ധോണി സാറിനൊപ്പം ഒരേ ഫീൽഡ് പങ്കിടാൻ എനിക്ക് ഭാഗ്യമുണ്ടായി. കുട്ടിക്കാലം മുതൽ അദ്ദേഹം കളിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. എനിക്ക് ഒരു സമ്മർദ്ദവും തോന്നുന്നില്ല. മറുവശത്ത്, ഇത് ഒരു പ്രചോദനം പോലെ പ്രവർത്തിക്കുന്നു. ധോണി എന്റെ സ്റ്റമ്പിന് പുറകിൽ നിൽക്കുന്നതും എന്നെ നിരീക്ഷിക്കുന്നതും കണ്ടപ്പോൾ എനിക്ക് പ്രചോദനം തോന്നി.”

ഈ സീസണിൽ ഇതിനോടകം തന്നെ പല തവണ രാജസ്ഥനായി മിന്നും പ്രകടനം നടത്തിയിട്ടുള്ള താരമാണ് ധ്രുവ് ജൂറൽ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി