IPL 2025: എന്റെ രോഹിതേ നീ തന്നെയാണോ ഇപ്പോൾ ബാറ്റ് ചെയ്യുന്നത്, ഇന്നലെ കണ്ട ആ കാഴ്ച്ച എന്നെ...; താരത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

രോഹിത് ശർമ്മ ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ തന്റെ മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല . 2025 ലെ ഐപിഎല്ലിൽ ഇതുവരെ താളം കണ്ടെത്താൻ അദ്ദേഹത്തിന് ആയിട്ടില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന് ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ ഒരു ബാധ്യതയായി മാറിയിരിക്കുന്നു, എന്ന് അവസാന മത്സരങ്ങൾ കാണുമ്പോൾ നമുക്ക് മനസിലാകും. മുംബൈ ഇംപാക്ട് സബ് ആയി ഉപയോഗിക്കുന്ന അദ്ദേഹത്തിന് സീസണിൽ കുറച്ച് മത്സരങ്ങളിൽ നല്ല തുടക്കം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ 30 റൺസ് പോലും നേടാൻ ആയിട്ടില്ല.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ 16 പന്തിൽ നിന്ന് മൂന്ന് സിക്‌സറുകളുടെ സഹായത്തോടെ 26 റൺസ് അദ്ദേഹം നേടി. ആരാധകർ അദ്ദേഹത്തിന്റെ മികച്ച ഒരു ഇന്നിംഗ്സ് പ്രതീക്ഷിച്ചപ്പോൾ കമ്മിൻസ് എറിഞ്ഞ ഫുൾ ടോസിൽ അദ്ദേഹം പുറത്താക്കുക ആയിരുന്നു. വളരെ സാധാരണ ഒരു ഫുൾ ടോസ് പോലും രോഹിത്തിന് കളിക്കാൻ പറ്റുന്നില്ല എന്നാണ് ആരാധകർ പറയുന്നു . വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ രോഹിത്തിന് എന്താണ് സംഭവിക്കുന്നത് എന്നും അദ്ദേഹത്തിന്റെ ഫോമിൽ സങ്കടം ഉണ്ടെന്നും പറയുകയാണ് മുഹമ്മാദ് കൈഫ്.

ഓപ്പണറുടെ ദീർഘകാല ആരാധകനായ മുഹമ്മദ് കൈഫ് വാക്കുകളില്ലാതെ കുഴങ്ങി. രോഹിത് പുറത്തായ രീതി അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. “എന്ത് പറയണമെന്ന് എനിക്കറിയില്ല. അവൻ ഇപ്പോൾ ഫുൾ ടോസിൽ പുറത്താകുന്നു. സഹോദരാ, എന്താണ് സംഭവിക്കുന്നത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ അവൻ പതറി. പക്ഷേ മൂന്ന് സിക്സ് അടിച്ചു. രോഹിത് നിയന്ത്രണത്തിലാണെന്ന് തോന്നിയപ്പോൾ അവൻ ഫുൾടോസിൽ പുറത്തായി. അത് സങ്കടം ഉണ്ടാക്കി. ” മുഹമ്മദ് കൈഫ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

അതേസമയം 0, 8, 13, 17 , 18 , 26 എന്നിങ്ങനെ സ്‌കോറുകൾ നേടി സീസണിലെ ഓരോ മത്സരത്തിലും അദ്ദേഹം കാണിക്കുന്നത് പുരോഗതി ആണെന്ന് പറഞ്ഞ് ആരാധകർ ട്രോളുകളുമായി എത്തുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ