എന്റെ നായകന്റെ രീതി അതായത് കൊണ്ടാണ് കളത്തിൽ ഇറങ്ങാത്തത്, അത് അല്ലെങ്കിൽ അവൻ ഇന്ന് ഉണ്ടാകുമായിരുന്നു; മത്സരത്തിന് മുമ്പ് വമ്പൻ വെളിപ്പെടുത്തലുമായി ബുംറ

ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് സിഡ്‌നിയിൽ നടന്നു വരുകയാണ്. മത്സരത്തിൽ ടോസ് നേടിയ ബുംറ പ്രതീക്ഷിച്ചത് പോലെ തന്നെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 100 – 4 എന്ന നിലയിൽ നിൽക്കുകയാണ്. കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ സീനിയർ താരങ്ങൾ നിരാശപ്പെടുത്തുന്ന കാഴ്ച്ച ഇന്നും കാണാൻ സാധിച്ചു.

സ്ഥിരം നായകൻ രോഹിത് ശർമ്മയുടെ അഭാവത്തിൽ ബുംറ ഇന്ന് നയിക്കാൻ എത്തിയപ്പോൾ പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസീദ് കൃഷ്ണക്കും ടീമിൽ വിളിയെത്തി. ഈ പരമ്പരയിൽ ആകെ നിരാശപ്പെടുത്തിയ രോഹിത് താൻ അവസാന ടെസ്റ്റിന് കളത്തിൽ ഉണ്ടാകില്ല എന്ന് ഗംഭീറിനെയും ടീമിനെയും അറിയിക്കുക ആയിരുന്നു.

എന്തായാലും രോഹിത്തിന്റെ തീരുമാനം ഞെട്ടൽ ഉണ്ടാക്കി എങ്കിലും ടീമിന്റെ ഗുണത്തിന് വേണ്ടി മാറി നിന്ന രോഹിത്തിന് അഭിനന്ദനവും കിട്ടുന്നു. എന്തായാലും രോഹിത്തിനെക്കുറിച്ച്‌ ഇന്നത്തെ നായകൻ ബുംറ പറഞ്ഞത് ഇങ്ങനെ- “ഞങ്ങളുടെ ക്യാപ്റ്റൻ തൻ്റെ നേതൃപാടവവും കാണിച്ചു. ഈ കളിയിൽ വിശ്രമിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഞങ്ങളുടെ ടീമിൽ വളരെയധികം ഐക്യമുണ്ടെന്നും സ്വാർത്ഥതയില്ലെന്നും ഇത് കാണിക്കുന്നു. ടീമിൻ്റെ ഏറ്റവും മികച്ച താൽപ്പര്യം എന്താണ്, അതാണ് ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്”

അതേസമയം രോഹിത് ശർമ്മയെ സംബന്ധിച്ച് നിലവിൽ ഉള്ള സാഹചര്യത്തിൽ അദ്ദേഹം തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചു കഴിഞ്ഞു എന്ന് വിശ്വസിക്കാം.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും