എന്റെ പൊന്ന് ധോണി ഭായ് നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു, മുൻ നായകന്റെ വെടിക്കെട്ട് ബാറ്റിംഗ്; സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ വീഡിയോ

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) മുൻ ക്യാപ്റ്റൻ എം‌എസ് ധോണി ഐ‌പി‌എൽ 2025 ന് മുന്നോടിയായി പരിശീലനം ആരംഭിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ധോണിയുടെ കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സ് ധാരാളം വിജയങ്ങൾ  നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം മത്സരങ്ങൾ കളിച്ചിട്ടില്ല എങ്കിലും ധോണിയുടെ പഴയ ടച്ച് ഒന്നും ഇപ്പോഴും പോയിട്ടില്ല എന്ന് ഉറപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ചർച്ചയായിട്ടുണ്ട് .

കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് എത്താൻ പറ്റാത്ത ചെന്നൈ ഇത്തവണ അതിന്റെ ക്ഷീണം തീർക്കാനാണ് ഇറങ്ങുന്നത്. സ്ഥിരത കുറവാണ് കഴിഞ്ഞ സീസണിൽ ബാധിച്ചത് എങ്കിൽ ധോണി മികച്ച ഫോമിലായിരുന്നു, 14 മത്സരങ്ങളിൽ നിന്ന് 220.55 എന്ന അത്ഭുതകരമായ സ്‌ട്രൈക്ക് റേറ്റിൽ 161 റൺസ് നേടി.

എന്തായാലും ഒരുപക്ഷെ തന്റെ അവസാന സീസണിന് മുമ്പ് പരിശീലനം ആരംഭിച്ച ധോണി ഈ സീസൺ കളറാക്കാൻ ഒരുങ്ങുന്നു. ചെന്നൈയുടെ പരിശീലന സമയത്ത് ഒരു ആരാധകൻ എടുത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അവിടെ വളരെ എളുപ്പത്തിൽ സിക്സ് അടിക്കുന്ന ധോണിയുടെ ചിത്രങ്ങളാണ് വന്നിരിക്കുന്നത്.

ഈ പ്രായത്തിലും തന്റെ സ്റ്റൈലും അഴകും ഒന്നും വിട്ടുപോയിട്ടില്ല എന്ന ഡയലോഗ് ഒകെ പറഞ്ഞ് ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നു.

Latest Stories

'മധുരയില്‍ നിന്നും വിജയ് മത്സരിക്കും; ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; അതിരുവിട്ട ആത്മവിശ്വാസവുമായി തമിഴക വെട്രി കഴകം

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കോഴിക്കോട് ജില്ലയിൽ കാറ്റും മഴയും, നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

'350 ദിവസത്തോളം വെറുതെ ഇരുന്നു, അദ്ദേഹത്തെ ഞാൻ ബ്ലോക്ക് ആക്കിയിരിക്കുകയാണ്'; സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ്‌ എഡിറ്റർ ഷമീർ മുഹമ്മദ്

അമിത് ഷായ്‌ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

IPL 2025: എലിമിനേറ്ററിൽ ആ ടീമിനെ എങ്ങാനും ആർസിബിക്ക് കിട്ടിയാൽ തീർന്നു കഥ, അതിന് മുമ്പ്...; കോഹ്‌ലിക്കും കൂട്ടർക്കും അപായ സൂചന നൽകി ആകാശ് ചോപ്ര

കാലവർഷം കേരളത്തിലെത്തി; മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു

'1000 കോടി ഉറപ്പിച്ചോ...' ; വൈറലായി കൂലിയുടെ മേക്കിങ് വീഡിയോ

'അരിവാളിന് വെട്ടാനോങ്ങി, അതിക്രൂരമായി മർദ്ദിച്ചു'; കണ്ണൂരിൽ മകളെ മർദ്ദിച്ച പിതാവ് കസ്റ്റഡിയില്‍