'ഭാവിയില്‍ ഗ്രൗണ്ടിലും പുറത്തും അങ്ങനെയൊന്ന് ആവര്‍ത്തിക്കില്ല'; മാപ്പ് പറഞ്ഞ് മുഷ്ഫിഖര്‍ റഹീം

ക്യാച്ച് എടുക്കുന്നത് തടസ്സപ്പെടുത്തിയ സഹതാരത്തെ തല്ലാനോങ്ങിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീം. തന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ഭാവിയില്‍ ഗ്രൗണ്ടിലും പുറത്തും അങ്ങനെയൊന്ന് ആവര്‍ത്തിക്കില്ലെന്നും മുഷ്ഫിഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“എന്റെ ആരാധകരോടും, കാണികളോടും ഇന്നലെ കളിക്കിടയില്‍ സംഭവിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്. കളിക്ക് ശേഷം സഹതാരം നൗസുമിനോട് ഞാന്‍ ക്ഷമ ചോദിച്ചു. പൊറുക്കാന്‍ ദൈവത്തിനോടും ഞാന്‍ ആവശ്യപ്പെടുന്നു. എല്ലാത്തിലും ഉപരി ഞാനൊരു മനുഷ്യനാണ്. എന്റെ ഭാഗത്ത് നിന്നുമുണ്ടായ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ല. ഭാവിയില്‍ ഗ്രൗണ്ടിലും പുറത്തും അങ്ങനെയൊന്ന് ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ വാക്ക് നല്‍കുന്നു” മുഷ്ഫിഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബംഗ്ലാദേശ് ബംഗബന്ധു ടി20 ടൂര്‍ണമെന്റിനിടെ സ്വന്തം ടീമിലെ താരമായ നാസും അഹമ്മദിന് നേരെയായിരുന്നു മുഷ്ഫിഖറിന്റെ രോഷപ്രകടനം. തിങ്കളാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ ബെക്സിംകോ ധാക്കയും ഫോര്‍ച്യൂണ്‍ ബരിഷാലുമാണ് ഏറ്റുമുട്ടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫിഖര്‍ റഹീമായിരുന്നു ധാക്ക ടീമിന്റെ ക്യാപ്റ്റന്‍. ഫോര്‍ച്യൂണ്‍ ബരിഷാല്‍ ടീമിന് ജയിക്കാന്‍ 19 പന്തില്‍ 45 റണ്‍സ് വേണമെന്നിരിക്കെ ഫോര്‍ച്യൂണ്‍ ബരിഷാല്‍ താരം അഫിഫ് ഹുസൈന്‍ അടിച്ച് പൊങ്ങിയ പന്ത് ക്യാച്ചെടുക്കാനായി മുഷ്ഫിഖര്‍ റഹീം ഓടി. ഈ സമയം ക്യാച്ചിംഗ് പൊസിഷനില്‍ ഉണ്ടായിരുന്ന നൗസും അഹമ്മദും പന്ത് കൈയിലൊതുക്കാന്‍ ശ്രമിച്ചു. ഇതാണ് മുഷ്ഫിഖറിനെ പ്രകോപിപ്പിച്ചത്.

കൂട്ടിയിടിയിലേക്ക് എത്തുന്നതിന് മുമ്പ് മുഷ്ഫിഖര്‍ ക്യാച്ച് കൈക്കലാക്കിയിരുന്നു. ക്യാച്ചെടുത്തതിന് പിന്നാലെ നൗസിന് നേരെ മുഷ്ഫിഖര്‍ കൈയോങ്ങി. സഹതാരങ്ങള്‍ എത്തി സമാധാനിപ്പിച്ചെങ്കിലും മുഷ്ഫിഖര്‍ ദേഷ്യത്തോടെ നൗസിനോട് സംസാരിക്കുന്നത് തുടര്‍ന്നു. സംഭവത്തില്‍ മുഷ്ഫിഖറിന്റെ ഭാഗത്തായിരുന്നു പിഴവ് സംഭവിച്ചത്. നൗസിന്റെ മുന്നിലേക്ക് ഓടിക്കയറിയാണ് മുഷ്ഫിഖര്‍ ക്യാച്ചെടുത്തത്. സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് താരം ക്ഷമ പറഞ്ഞ് തലയൂരിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക