IPL 2025: ആര്‍സിബിയുടെ കിരീട മോഹമെല്ലാം ആ ടീം ഇല്ലാതാക്കും, അപകടകാരികളാണ് അവര്‍, കരുതിയിരുന്നില്ലെങ്കില്‍ പണി കിട്ടും, മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

ആര്‍സിബിയുടെ കിരീടപ്രതീക്ഷകള്‍ മുംബൈ ഇന്ത്യന്‍സ് ടീം ഇല്ലാതാക്കുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ആര്‍സിബിക്ക് എറ്റവും വലിയ ഭീഷണി മുംബൈയാണെന്ന് അശ്വിന്‍ കരുതുന്നു. ഈയൊരു സാഹചര്യത്തില്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈയെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന് ആര്‍സിബിയും അവരുടെ ആരാധകരും രഹസ്യമായി പ്രാര്‍ഥിക്കണമെന്നും അശ്വിന്‍ പറഞ്ഞു.

ബെംഗളൂരുവിന് ഇത്തവണ കിരീടം നേടണമെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ ജയിക്കണം. ഫൈനലിലേക്ക് കടക്കാന്‍ അനുവദിക്കാന്‍ കഴിയാത്ത ഒരു ടീമാണ് മുംബൈ. എന്ത് വില കൊടുത്തും നിങ്ങള്‍ അവരെ തടയണം, അശ്വിന്‍ പറഞ്ഞു. മുംബൈ ഫൈനലില്‍ എത്തുകയാണെങ്കില്‍ ആര്‍സിബിയുടെ കിരീടമോഹം ഇല്ലാതെയാവും.

ബെംഗളൂരുവിന്റെ സ്വപ്‌നം ഇല്ലാതാക്കാന്‍ കഴിയുന്ന ഒരേയൊരു ടീം മുംബൈ ഇന്ത്യന്‍സാണ്. താന്‍ ആര്‍സിബിയില്‍ ആയിരുന്നെങ്കില്‍ ഫൈനലില്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ടീം ഗുജറാത്ത് ടൈറ്റന്‍സ് ആയിരിക്കുമെന്നും അശ്വിന്‍ പറഞ്ഞു. ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ മത്സരം നടക്കുക. അവസാന പോരാട്ടത്തില്‍ ആര്‍സിബിയുടെ എതിരാളികള്‍ ഏത് ടീമായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ